Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Licenses

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവം; വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്യാന്‍ എക്‌സൈസ്

കൊച്ചി: മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്യാന്‍ എക്‌സൈസ് വകുപ്പ്. നടപടി നേരിട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍ മന്ത്രിക്ക് നേരിട്ട് ലഭിച്ചതിന് പിന്നാലെയാണ് നടപടി.

ലൈസന്‍സിനു വേണ്ടിയുള്ള നടപടികള്‍ നടന്നത് ശരവേഗത്തിലായിരുന്നു. ജൂണ്‍ 23ന് മൂവാറ്റുപുഴയിലെ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ച് പിറ്റേ ദിവസം തന്നെ അനുമതി ലഭിക്കുകയായിരുന്നു.

എറണാകുളത്തേത് അപേക്ഷ ജൂണ്‍ 25നും അനുമതി ജൂണ്‍ 29 നും ലഭിച്ചു. കോട്ടയത്തെ ബാറിന് സെപ്റ്റംബര്‍ 29ന് അപേക്ഷ നല്‍കി അനുമതി ഒക്ടോബര്‍ 3നും ലഭിച്ചു. ഇതിൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കടക്കം പങ്ക് എന്നും സംശയമുണ്ട്.

സംഭവത്തില്‍ വകുപ്പുതല അന്വേഷണം മാത്രം പോരെന്നും ഉദ്യോഗസ്ഥരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വിജിലിന്‍സ് അന്വേഷണം തന്നെ വേണം എന്നാണ് വകുപ്പിന്‍റെ നിലപാട്.

മന്ത്രിക്ക് ലഭിച്ച തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് നടപടിക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

Latest News

Corehub Up