Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LifeInIndia

Special

ഇ​ന്ത്യ പി​ന്നോ​ക്ക രാ​ജ്യ​മാ​ണെ​ന്ന് പ​റ​യു​ന്ന​വ​ർ​ക്ക് ഡ​ച്ച് യു​വ​തി​യു​ടെ വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി

ഇ​ന്ത്യ പി​ന്നോ​ക്ക രാ​ജ്യ​മാ​ണെ​ന്ന ധാ​ര​ണ​ക​ളെ തി​രു​ത്തി​ക്കു​റി​ച്ചു​കൊ​ണ്ട് മും​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന നെ​ത​ർ​ലാ​ന്‍റ്സ് സ്വ​ദേ​ശി​യാ​യ യു​വ​തി പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടു​ന്നു.

രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​ന്ന അ​തി​വേ​ഗ സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്, പാ​ശ്ചാ​ത്യ ലോ​ക​ത്തെ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ളേ​ക്കാ​ൾ പ​ല കാ​ര്യ​ങ്ങ​ളി​ലും ഇ​ന്ത്യ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണെ​ന്ന് ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ക്വി​ക്ക്-​കൊ​മേ​ഴ്സ് ആ​പ്പു​ക​ൾ വ​ഴി വെ​റും 10 മി​നി​റ്റി​നു​ള്ളി​ൽ പൂ​ക്ക​ൾ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​യ അ​നു​ഭ​വ​മാ​ണ് യു​വ​തി​യെ അ​തി​ശ​യി​പ്പി​ച്ച​ത്. സ്വ​ന്തം നാ​ടാ​യ നെ​ത​ർ​ലാ​ന്‍റ്സി​ലും ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും, ഇ​ന്ത്യ​യി​ലെ വ​ലി​യ ന​ഗ​ര​ങ്ങ​ൾ​ക്ക് പു​റ​മെ സാ​ധാ​ര​ണ ന​ഗ​ര​ങ്ങ​ളി​ൽ പോ​ലും ഇ​ത്ര വേ​ഗ​ത്തി​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

ഇ​ന്ത്യ​യെ എ​പ്പോ​ഴും കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​ർ അ​നു​ഭ​വ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ കാ​ണാ​തെ പോ​വു​ക​യാ​ണെ​ന്നും, അ​നാ​വ​ശ്യ​മാ​യ ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​യും അ​പ​ക​ർ​ഷ​താ​ബോ​ധ​വു​മാ​ണ് ഇ​ന്ത്യ​യി​ലെ വി​ക​സ​ന​ത്തെ​യും വ​ള​ർ​ച്ച​യെ​യും അം​ഗീ​ക​രി​ക്കാ​ൻ പ​ല​രെ​യും മ​ടി​പ്പി​ക്കു​ന്ന​തെ​ന്നും യു​വ​തി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ പോ​രാ​യ്മ​ക​ൾ ഉ​ണ്ടാ​കാ​മെ​ങ്കി​ലും ദൈ​നം​ദി​ന ജീ​വി​തം സു​ഗ​മ​മാ​ക്കു​ന്ന സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളി​ൽ രാ​ജ്യം വ​ള​രെ മു​ന്നി​ലാ​ണ്. യു​വ​തി​യു​ടെ ഈ ​നി​രീ​ക്ഷ​ണം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ​ൻ തോ​തി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ക്വി​ക്ക് ഡെ​ലി​വ​റി ആ​പ്പു​ക​ൾ സൃ​ഷ്ടി​ച്ച മാ​റ്റ​ത്തെ​യും സ​മ​യ​ലാ​ഭ​ത്തെ​യും പ്ര​ശം​സി​ച്ചു​കൊ​ണ്ട് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത്.

Latest News

Corehub Up