Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LifeUpdate

Kouthukam

സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ തു​ച്ഛ​മാ​യ ശ​മ്പ​ള​ത്തി​ൽ നി​ന്ന് 1.56 ല​ക്ഷ​ത്തി​ലേ​ക്ക്; ഡ​ൽ​ഹി സ്വ​ദേ​ശി​യു​ടെ വി​ജ​യ​ഗാ​ഥ

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വ​ൻ ജോ​ലി​ഭാ​ര​വും കു​റ​ഞ്ഞ ശ​മ്പ​ള​വും ന​ൽ​കി​യ പ്ര​യാ​സ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​മാ​സം ല​ക്ഷ​ങ്ങ​ൾ സ​മ്പാ​ദി​ക്കു​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​ർ​ന്ന ഡ​ൽ​ഹി സ്വ​ദേ​ശി മ​ൻ​സി​യു​ടെ അ​നു​ഭ​വ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ശ്ര​ദ്ധ​നേ​ടു​ന്നു.

മു​ൻ​പ് ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് ക​ഠി​നാ​ധ്വാ​നം ചെ​യ്തി​ട്ടും വെ​റും 22,000 രൂ​പ മാ​ത്ര​മാ​യി​രു​ന്നു മ​ൻ​സി​ക്ക് പ്ര​തി​മാ​സം ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് സ​ർ​ക്കാ​ർ ജോ​ലി​യി​ലേ​ക്ക് മാ​റി​യ​തോ​ടെ അ​വ​രു​ടെ ജീ​വി​തം മാ​റി​മ​റി​യു​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ പ്ര​തി​മാ​സം 90,000 രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ജോ​ലി​യി​ലൂ​ടെ മ​ൻ​സി​ക്ക് ശ​മ്പ​ള​മാ​യി ല​ഭി​ക്കു​ന്ന​ത്. ജോ​ലി​ക്ക് പു​റ​മെ പാ​ർ​ട്ട് ടൈം ​ആ​യി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലൂ​ടെ​യും മി​ക​ച്ചൊ​രു തു​ക അ​വ​ർ അ​ധി​ക വ​രു​മാ​ന​മാ​യി ക​ണ്ടെ​ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ മാ​ത്രം ശ​മ്പ​ള​വും സോ​ഷ്യ​ൽ മീ​ഡി​യ ബ്രാ​ൻ​ഡ് സ​ഹ​ക​ര​ണ​ങ്ങ​ളും വ​ഴി ആ​കെ 1.56 ല​ക്ഷം രൂ​പ സ​മ്പാ​ദി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ഒ​രു വീ​ഡി​യോ​യി​ലൂ​ടെ മ​ൻ​സി വെ​ളി​പ്പെ​ടു​ത്തി.

ഓ​ഗ​സ്റ്റി​ൽ മാ​ത്രം പി​യേ​ഴ്സ്, പ്ല​ഷ്, ഇ​ൻ​ഡെ വൈ​ൽ​ഡ് തു​ട​ങ്ങി​യ അ​ഞ്ച് മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ളു​മാ​യി ഇ​വ​ർ പ​ങ്കാ​ളി​ക​ളാ​യി. ഒ​രോ ബ്രാ​ൻ​ഡി​ൽ നി​ന്നും 50,000 മു​ത​ൽ 10,000 രൂ​പ വ​രെ പ്ര​തി​ഫ​ലം ല​ഭി​ച്ച​തി​ലൂ​ടെ 66,000 രൂ​പ ക​ണ്ട​ന്‍റ് ക്രി​യേ​ഷ​നി​ൽ നി​ന്ന് മാ​ത്രം നേ​ടാ​നാ​യി.

സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ്ര​വ​ർ​ത്ത​നം ഒ​രു പാ​ർ​ട്ട് ടൈം ​സം​രം​ഭ​മാ​യി മാ​ത്ര​മാ​ണ് കാ​ണു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ ജോ​ലി​ക്കാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നും മ​ൻ​സി വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ താ​ൻ ഏ​ത് സ​ർ​ക്കാ​ർ വ​കു​പ്പി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് അ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തു​ച്ഛ​മാ​യ വേ​ത​ന​ത്തി​ൽ നി​ന്ന് ഇ​പ്പോ​ഴ​ത്തെ മി​ക​ച്ച സാ​മ്പ​ത്തി​ക നി​ല​യി​ലേ​ക്ക് എ​ത്തി​യ​ത് ത​ന്‍റെ ക​ഠി​നാ​ധ്വാ​നം കൊ​ണ്ടാ​ണെ​ന്നും, ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും മ​ൻ​സി പ​ങ്കു​വെ​ച്ച പോ​സ്റ്റി​ൽ കു​റി​ക്കു​ന്നു. ഈ ​വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് മ​ൻ​സി​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്.

കൂ​ടാ​തെ ഒ​രു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പാ​ർ​ട്ട് ടൈം ​വ​രു​മാ​നം നേ​ടാ​ൻ അ​നു​വാ​ദ​മു​ണ്ടോ എ​ന്ന ഉ​പ​യോ​ക്താ​വി​ന്‍റെ സം​ശ​യ​ത്തി​ന് നി​യ​മ​പ​ര​മാ​യി ത​ട​സ​ങ്ങ​ളി​ല്ലെ​ന്ന് അ​വ​ർ മ​റു​പ​ടി​യും ന​ൽ​കി.

അ​മി​ത ജോ​ലി​ഭാ​രം അ​നു​ഭ​വി​ക്കു​ന്ന സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ് മ​ൻ​സി​യു​ടെ ഈ ​യാ​ത്ര.

Latest News

Corehub Up