Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lifestyle Expo

Ernakulam

ലൈ​ഫ് സ്റ്റൈ​ല്‍ എ​ക്‌​സ്‌​പോ എ​ട്ടി​നും ഒ​ന്പ​തി​നും

കൊ​ച്ചി: വ​നി​താ സം​രം​ഭ​ക​രു​ടെ ലൈ​ഫ്‌​സ്റ്റൈ​ല്‍ എ​ക്‌​സി​ബി​ഷ​നാ​യ സീ​യ സീ​സ​ണ്‍​സ് 15-ാം എ​ഡി​ഷ​ന്‍ എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ല്‍ പ​ന​മ്പി​ള്ളി ന​ഗ​റി​ലെ ദി ​അ​വ​ന്യൂ സെ​ന്‍റ​ര്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കും. രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 10 വ​രെ ന​ട​ക്കു​ന്ന എ​ക്‌​സി​ബി​ഷ​നി​ല്‍ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള 100ല​ധി​കം വ​നി​താ സം​രം​ഭ​ക​ര്‍ അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

ഫാ​ഷ​ന്‍, ലൈ​ഫ്‌​സ്റ്റൈ​ല്‍, ഹോം ​ഡെ​ക്ക​ര്‍, ജ്വ​ല്ല​റി, വെ​ല്‍​ന​സ്, ഗി​ഫ്റ്റിം​ഗ് തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ലെ പ്രീ​മി​യം ബ്രാ​ന്‍​ഡു​ക​ളും പു​തു​മു​ഖ സം​രം​ഭ​ക​രും ഒ​രേ വേ​ദി​യി​ല്‍ അ​ണി​നി​ര​ക്കു​ന്ന​താ​ണ് എ​ക്‌​സി​ബി​ഷ​ന്‍. ന​ടി ബി​ന്ദു പ​ണി​ക്ക​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലോ​ത്തിം​ഗ് ബ്രാ​ന്‍​ഡി​ന്‍റെ ലോ​ഞ്ചും ന​ട​ക്കും. ന​ടി ശ്രു​തി രാ​ജ​നി​കാ​ന്ത് അ​വ​ത​രി​പ്പി​ക്കു​ന്ന ഫ്രാ​ഗ്ര​ന്‍​സ് ക​ള​ക്ഷ​നും എ​ക്‌​സി​ബി​ഷ​ന്‍റെ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ണ്. എ​ട്ടി​ന് രാ​വി​ലെ 10.30ന് ​ജ​സ്റ്റീ​സ് ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ബി​ന്ദു പ​ണി​ക്ക​ര്‍, ആ​ന്‍​മ​രി​യ, ശ്രു​തി രജ​നി​കാ​ന്ത് എ​ന്നി​വ​രാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ൾ. പ്ര​വേ​ശ​നം സൗ​ജ​ന്യം

Latest News

Corehub Up