Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lijo Jose Pellissery

ന​ന്ദി സ​ഖാ​വേ, ബു​ദ്ധി​മു​ട്ടേ​റി​യ കാ​ല​ത്ത് മു​ന്നി​ൽ​നി​ന്ന് ന​യി​ച്ച​തി​ന്; പി​ണ​റാ​യി​യെ പ്ര​ശം​സി​ച്ച് ലി​ജോ പെ​ല്ലി​ശ്ശേ​രി

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ പി​ണ​റാ​യി വി​ജ​യ​നും ഇ​ട​തു​പ​ക്ഷ​ത്തി​നും നേ​രെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നൊ​പ്പം സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

പി​ണ​റാ​യി വി​ജ​യ​ന് ന​ന്ദി പ​റ​യു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ‘‘ന​ന്ദി സ​ഖാ​വേ. കേ​ര​ള​ത്തി​നെ അ​തി​ന്‍റെ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ ഒ​രു കാ​ല​ത്തി​ൽ മു​ന്നി​ൽ നി​ന്ന് ന​യി​ച്ച​തി​ന്.’’​ലി​ജോ​യു​ടെ വാ​ക്കു​ക​ൾ.

കു​റി​പ്പി​നൊ​പ്പം പി​ണ​റാ​യി​യു​ടെ ചി​ത്ര​വും ലി​ജോ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം തി​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ പ​രാ​ജ​യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ഇ​തു​വ​രെ മാ​ധ്യ​മ​ങ്ങ​ളോ​ടോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലോ യാ​തൊ​രു​വി​ധ പ്ര​തി​ക​ര​ണ​വും ന​ട​ത്തി​യി​ട്ടി​ല്ല. 

സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ന​ത്ത തോ​ല്‍​വി​യാ​ണ് എ​ല്‍​ഡി​എ​ഫ് ഇ​ത്ത​വ​ണ നേ​രി​ട്ട​ത്. യു​ഡി​എ​ഫ് 102 സീ​റ്റി​ല്‍ വി​ജ​യി​ച്ച് മൂ​ന്നി​ല്‍ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി. എ​ല്‍​ഡി​എ​ഫി​ന് 35 സീ​റ്റാ​ണ് ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി എ​ന്‍​ഡി​എ​യ്ക്ക് മൂ​ന്ന് സീ​റ്റും ല​ഭി​ച്ചു.

മാ​ത്ര​മ​ല്ല പി​ണ​റാ​യി വി​ജ​യ​ൻ മ​ത്സ​രി​ച്ച ധ​ർ​മ്മ​ട​ത്തും ആ​ദ്യ ആ​റു റൗ​ണ്ടി​ൽ അ​ദ്ദേ​ഹം പി​ന്നി​ലാ​യി പോ​യി​രു​ന്നു. അ​വ​സാ​നം പ​ത്തൊ​ൻ​പ​തി​നാ​യി​രം ഭൂ​രി​പ​ക്ഷം വോ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം വി​ജ​യി​ച്ച​തും. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 50123 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച പി​ണ​റാ​യി​യു​ടെ ഭൂ​രി​പ​ക്ഷം ഇ​ത്ത​വ​ണ കു​ത്ത​നേ ഇ​ടി​ഞ്ഞു.

Latest News

Corehub Up