നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ പിണറായി വിജയനും ഇടതുപക്ഷത്തിനും നേരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ ഇതിനൊപ്പം സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
പിണറായി വിജയന് നന്ദി പറയുകയാണ് സംവിധായകൻ ‘‘നന്ദി സഖാവേ. കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്.’’ലിജോയുടെ വാക്കുകൾ.
കുറിപ്പിനൊപ്പം പിണറായിയുടെ ചിത്രവും ലിജോ പങ്കുവച്ചിട്ടുണ്ട്. അതേസമയം തിരഞ്ഞെടുപ്പിലെ വൻ പരാജയത്തിൽ പിണറായി വിജയൻ ഇതുവരെ മാധ്യമങ്ങളോടോ സമൂഹമാധ്യമങ്ങളിലോ യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് ഇത്തവണ നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു.
മാത്രമല്ല പിണറായി വിജയൻ മത്സരിച്ച ധർമ്മടത്തും ആദ്യ ആറു റൗണ്ടിൽ അദ്ദേഹം പിന്നിലായി പോയിരുന്നു. അവസാനം പത്തൊൻപതിനായിരം ഭൂരിപക്ഷം വോട്ടിലാണ് അദ്ദേഹം വിജയിച്ചതും. മുൻ തെരഞ്ഞെടുപ്പിൽ 50123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച പിണറായിയുടെ ഭൂരിപക്ഷം ഇത്തവണ കുത്തനേ ഇടിഞ്ഞു.
Tags : Lijo Jose Pellissery pinarayi vijayan