Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LijomolJose

വി​ന്‍റേ​ജ് ലു​ക്കി​ൽ വി​ജ​യ് സേ​തു​പ​തി; 'ബ​ത്ത'​യി​ലെ ആ​ദ്യ ഗാ​ന​മെ​ത്തി

വി​ജ​യ് സേ​തു​പ​തി​യെ നാ​യ​ക​നാ​ക്കി ബാ​ലാ​ജി ത​ര​ണീ​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം 'ബ​ത്ത'​യി​ലെ ഏ​റ്റ​വും പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി. സാ​യ് അ​ഭ്യ​ങ്ക​ർ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​ന് വ​രി​ക​ൾ കു​റി​ച്ചി​രി​ക്കു​ന്ന​ത് കെ. ​കെ. ന​ഗ​ർ ഗാ​ന ജീ​വ​യാ​ണ്.

സാ​യ് അ​ഭ്യ​ങ്ക​ർ, വം​ഗ​ൽ പു​ള്ള വി​ക്കി, ത​മി​ഴ് ആ​ധ​വ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ച്ഛ​നും മ​ക​ളും ത​മ്മി​ലു​ള്ള വൈ​കാ​രി​ക​മാ​യ ബ​ന്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ഗാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന.

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ആ​റ്റ്‌​ലി അ​വ​ത​രി​പ്പി​ക്കു​ന്ന ബ​ത്ത, പ്രി​യ ആ​റ്റ്‌​ലി​യും മു​റാ​ദ് ഖേ​താ​നി​യും ചേ​ർ​ന്നാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. 'ന​ടു​വു​ല കൊ​ഞ്ചം പ​ക്കാ​ത്തെ കാ​ണോം', 'സീ​താ​കാ​ത്തി' എ​ന്നീ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം വി​ജ​യ് സേ​തു​പ​തി​യും ബാ​ലാ​ജി ത​ര​ണീ​ധ​ര​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ പ്രോ​ജ​ക്റ്റാ​ണി​ത്.

മ​ല​യാ​ളി ന​ടി ലി​ജോ​മോ​ൾ ജോ​സ് നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ, വി​ന്‍റേ​ജ് ലു​ക്കി​ൽ വി​ജ​യ് സേ​തു​പ​തി പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ നേ​ര​ത്തെ ത​ന്നെ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ചി​ത്രം 2026 ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

അ​തേ​സ​മ​യം, വി​ജ​യ് സേ​തു​പ​തി​യും സാ​യ് പ​ല്ല​വി​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന മ​ണി​ര​ത്നം ചി​ത്ര​ത്തി​ന്‍റെ പേ​രും ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 'ഇ​ഞ്ചി വെ​ള്ളം' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ചി​ത്രം ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സും മ​ദ്രാ​സ് ടാ​ക്കീ​സും ചേ​ർ​ന്നാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്.

'ചെ​ക്ക ചി​വ​ന്ത വാ​ന​ത്തി​ന്' ശേ​ഷം വി​ജ​യ് സേ​തു​പ​തി​യും മ​ണി​ര​ത്ന​വും ഒ​ന്നി​ക്കു​ന്ന ചി​ത്രം 2027 ജ​നു​വ​രി​യി​ൽ റി​ലീ​സ് ചെ​യ്യും. നി​ല​വി​ൽ ബി​ഗ് ബോ​സ് ത​മി​ഴി​ന്‍റെ അ​വ​താ​ര​ക​നാ​യി തി​ള​ങ്ങു​ന്ന വി​ജ​യ് സേ​തു​പ​തി കൈ​നി​റ​യെ സി​നി​മ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണ്.

പു​രി ജ​ഗ​ന്നാ​ഥി​ന്‍റെ 'സ്ലം ​ഡോ​ഗ്', ത്യാ​ഗ​രാ​ജ​ൻ കു​മാ​ര​രാ​ജ​യു​ടെ 'പോ​ക്ക​റ്റ് നോ​വ​ൽ', രാ​ജ് ആ​ൻ​ഡ് ഡി​കെ​യു​ടെ 'ഫ​ർ​സി 2', ബാ​ലാ​ജി ത​ര​ണീ​ധ​ര​ന്‍റെ ത​ന്നെ മ​റ്റൊ​രു പ്രോ​ജ​ക്റ്റ് എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന മ​റ്റ് പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ.

Latest News

Corehub Up