ലിവർപൂൾ: യുകെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) 2026 - 2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലിവർപൂളിലെ സെന്റ് മാർഗരറ്റ് മേരി ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ ഐകകണ്ഠ്യേനയാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
സംഘടനയുടെ പ്രസിഡന്റായി ബിജു ജോർജിനെയും സെക്രട്ടറിയായി ബ്ലെസൻ രാജനെയും ട്രഷറർ സ്ഥാനത്തേക്ക് ജോസ് മാത്യുവിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ബിനു വർക്കിയും ജോയിന്റ് സെക്രട്ടറിയായി ആതിര ശ്രീജിത്തും പിആർഒയായി മനോജ് ജോസഫും പ്രവർത്തിക്കും.
ലിവർപൂളിലെ മലയാളികളുടെ സാംസ്കാരിക തനിമ നിലനിർത്തുന്നതിനായി വിപുലമായ ആർട്സ്, സ്പോർട്സ് കമ്മിറ്റികൾക്കും രൂപം നൽകി. ക്രിസ് ജോർജ് ടോംസ് പ്രധാന ചുമതല വഹിക്കുന്ന ആർട്സ് ക്ലബ് കമ്മിറ്റിയിൽ രജിത്ത് രാജൻ, ജിൻസി മോൾ ചാക്കോ, കല രാജീവ്, സന്തോഷ് ബെന്നി എന്നിവരടങ്ങുന്ന ടീം കലാപരിപാടികൾക്ക് നേതൃത്വം നൽകും.
ജോബി ദേവസ്യ പ്രധാന ചുമതല വഹിക്കുന്ന സ്പോർട്സ് കമ്മിറ്റിയിൽ ബിന്ദു ഹരി, ജൂലി ഫിലിപ്പ്, വിഷ്ണു പി. വിജയകുമാർ എന്നിവർ സ്പോർട്സ് ആക്ടിവിറ്റീസിന് നേതൃത്വം നൽകും. മാത്യു അലക്സാണ്ടർ നേതൃത്വം നൽകുന്ന ഫൈനാൻസ് ടീമിൽ ഇ.ജെ. കുര്യാക്കോസ്, ജോയ്മോൻ തോമസ് എന്നിവർ പ്രവർത്തിക്കും.
നികുൽ ദിനേഷ്, ജിജോ വർഗീസ് എന്നിവരടങ്ങുന്ന പിആർഒ സബ് കമ്മിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ലിമയുടെ പൊതുപ്രവർത്തനങ്ങളും പൊതുജന സമ്പർക്ക പരിപാടികളും ഏകോപിപ്പിക്കുന്നതിനായി ഹരി കുമാർ ഗോപാലൻ നേതൃത്വം നൽകുന്ന ടീമിൽ സെബാസ്റ്റ്യൻ ജോസഫ്, സോജൻ തോമസ്, അനിൽ ഹരി, റ്റിജു ഫിലിപ്പ് എന്നിവരും പ്രവർത്തിക്കും.
സംഘടനയുടെ സുതാര്യമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്താൻ ഇന്റേണൽ ഓഡിറ്ററായി ജിജോ കുരുവിളയെയും തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും പൊതുയോഗം അംഗീകരിച്ചു.
മെമ്പേഴ്സിന്റെ സർവോന്മുഖമായ വികസനത്തിനുതകുന്ന പരിപാടികൾ ഈ വർഷം ഉൾപെടുത്താൻ യോഗം തീരുമാനിച്ചു. വരും വർഷങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങളും കലാ-കായിക മേളകളും മെംബേർസ് ഫോക്കസ്ഡ് ആയിട്ടുള്ള പരിപാടികളും സംഘടിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു.
ലിവർപൂളിലെ ഇന്ത്യൻ സമൂഹത്തിന്റെ ഉന്നമനവും സാംസ്കാരിക കൂട്ടായ്മയും ലക്ഷ്യമിട്ടാണ് ലിമ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. പുതിയ ഭാരവാഹികൾക്ക് ലിവർപൂളിലെ നിരവധി സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും സംഘടനകളുടെ പ്രതിനിധികളും അഭിനന്ദനങ്ങൾ അർപ്പിച്ചു.
മനോജ് ജോസഫ്