പേരാമ്പ്ര: മലേഷ്യയിലെ സെലങ്കൂർ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിലും മലവെള്ളപ്പാച്ചിലിലും പെട്ട് പേരാമ്പ്ര സ്വദേശി മരിച്ചു. പേരാമ്പ്ര മമ്മിളിക്കുളം ചുണ്ടക്കാട്ടിൽ നാരായണൻ-രുഗ്മിണി ദമ്പതികളുടെ മകൻ മമ്മിളിക്കുളങ്ങര ലിനിൽ (44) ആണ് അപകടത്തിൽ മരിച്ചത്.
മലേഷ്യയിൽ ഐടി മേഖലയിൽ പ്രോഗ്രാമറായി ജോലി ചെയ്യുകയായിരുന്നു ലിനിൽ. ദീപാവലി അവധിദിനങ്ങളില്‍ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോയപ്പോഴാണ് അപകടം. മലേഷ്യയിലെ സെലങ്കൂർ സംസ്ഥാനം, ക്വാലാലംപൂർ, ക്ലാംഗ് വാലി തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ചത്.
അപകടത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള തെരച്ചിലും രക്ഷാ പ്രവർത്തനവും പുരോഗമിക്കുകയാണ്. നോർക്ക അധികൃതർ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ലിനിലിന്റെ ഭാര്യ: ജേഷ്മ (സ്വപ്ന). മക്കൾ: വിഷ്ണു വേദ്, അരുൺ വേദ്.