Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LiquorShop

മ​ദ്യ​ശാ​ല​യി​ൽ ക​യ​റിയ കു​ര​ങ്ങ് വോഡ്ക കുടിച്ചു ഫിറ്റായി!

റാ​​​​​ഞ്ചി: മ​​​​​ദ്യ​​​​​ശാ​​​​​ല​​​​​യി​​​​​ലേ​​​​​ക്കു ​ക​​​​​യ​​​​​റി വോ​​​​​ഡ്ക കു​​​​​ടി​​​​​ച്ച് ല​​​​​ക്കു​​​​​കെ​​​​​ട്ട് ഉ​​​​​റ​​​​​ങ്ങി​​​​​പ്പോ​​​​​യ കു​​​​​ര​​​​​ങ്ങ​​​​​ന്‍റെ വാ​​​​​ർ​​​​​ത്ത​ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​കു​​​​ന്നു. ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ റാ​​​​​ഞ്ചി​​​​​ക്കു സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള ഓ​​​​​ർ​​​​​മാ​​​​​ഞ്ചി ബ്ലോ​​​​​ക്ക് ചൗ​​​​​ക്കി​​​​​ലെ മ​​​​​ദ്യ​​​​​ശാ​​​​​ല​​​​​യി​​​​​ലാ​​​​​ണ് ഏ​​​​​വ​​​​​രെ​​​​​യും അ​​​​​മ്പ​​​​​ര​​​​​പ്പി​​​​​ച്ച സം​​​​​ഭ​​​​​വം ന​​​​​ട​​​​​ന്ന​​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ക​​​​​ട തു​​​​​റ​​​​​ന്നി​​​​​രു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്താ​​​​​ണ് കൗ​​​​​തു​​​​​കം സൃ​​​​​ഷ്‌​​​​ടി​​​​​ച്ചു​​​​​കൊ​​​​​ണ്ട് ഒ​​​​​രു പെ​​​​​ൺ​​​​​കു​​​​​ര​​​​​ങ്ങ് അ​​​​​ക​​​​​ത്തേ​​​​​ക്കു ക​​​​​യ​​​​​റിയ​​​​​ത്.

ക​​​​​ട​​​​​യ്ക്കു​​​​​ള്ളി​​​​​ലൂ​​​​​ടെ കു​​​​​റ​​​​​ച്ചു​​​​​നേ​​​​​രം ചു​​​​​റ്റി​​​​​ന​​​​​ട​​​​​ന്ന കു​​​​​ര​​​​​ങ്ങ​​​​​ന്‍റെ ക​​​​​ണ്ണ് ഒ​​​​​ടു​​​​​വി​​​​​ൽ ഉ​​​​​ട​​​​​ക്കി​​​​​യ​​​​​ത് ഷെ​​​​​ൽ​​​​​ഫി​​​​​ലി​​​​​രു​​​​​ന്ന വോ​​​​​ഡ്ക കു​​​​​പ്പി​​​​​യി​​​​​ലാ​​​​​ണ്. ആ​​​​​രും പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കാ​​​​​ത്ത നി​​​​​മി​​​​​ഷ​​​​​ത്തി​​​​​ൽ കു​​​​​പ്പി​​​​​യെ​​​​​ടു​​​​​ത്ത് അ​​​​​ല്പം വോ​​​​​ഡ്ക ഉ​​​​​ള്ളി​​​​​ലാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

മ​​​​​ദ്യം ഉ​​​​​ള്ളി​​​​​ൽ​​​​​ച്ചെ​​​​​ന്ന​​​​​തോ​​​​​ടെ ല​​​​​ഹ​​​​​രി ത​​​​​ല​​​​​യ്ക്കു​​​​​പി​​​​​ടി​​​​​ച്ച കു​​​​​ര​​​​​ങ്ങ​​​​​ന് മ​​​​​യ​​​​​ക്കം വ​​​​ന്നു​​​​തു​​​​​ട​​​​​ങ്ങി. പി​​​​​ന്നെ വൈ​​​​​കി​​​​​യില്ല; അ​​​​​ടു​​​​​ത്തു​​​​​ള്ള പെ​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു മു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് വ​​​​​ലി​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റി അ​​​​​വി​​​​​ടെ​​​​​ക്കി​​​​​ട​​​​​ന്ന് സു​​​​​ഖ​​​​​മാ​​​​​യി ഉ​​​​​റ​​​​​ങ്ങി​​​​​പ്പോ​​​​​യി.

പെ​​​​​ട്ടി​​​​​ക്കു മു​​​​​ക​​​​​ളി​​​​​ൽ കു​​​​​ര​​​​​ങ്ങ​​​​​ൻ കി​​​​​ട​​​​​ന്നു​​​​​റ​​​​​ങ്ങു​​​​​ന്ന വി​​​​​ചി​​​​​ത്ര കാ​​​​​ഴ്ച ക​​​​​ണ്ടു​​​​​നി​​​​​ന്ന​​​​​വ​​​​​ർ കാ​​​​​മ​​​​​റ​​​​​യി​​​​​ൽ പ​​​​​ക​​​​​ർ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​കം സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ വൈ​​​​​റ​​​​​ലാ​​​​​യി. വി​​​​​വ​​​​​ര​​​​​മ​​​​​റി​​​​​ഞ്ഞു സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി​​​​​യ വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രും നാ​​​​​ട്ടു​​​​​കാ​​​​​രും ചേ​​​​​ർ​​​​​ന്ന് കു​​​​​ര​​​​​ങ്ങിനെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി അ​​​​​വി​​​​​ടെ​​​​​നി​​​​​ന്ന് മാ​​​​​റ്റി.

Latest News

Corehub Up