Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Listin Stephen

ഇ​ന്ന് കു​റ​ച്ച് മാ​ന്യ​ത കാ​ണി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു; ത​ന്നെ ട്രോ​ളി​യ ലി​സ്റ്റി​ന് മ​റു​പ​ടി​യു​മാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ

നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന പ്ര​തിഛാ​യ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​നി​ടെ ന​ട​ന്ന ര​സ​ക​ര​മാ​യ ഒ​രു വാ​ക്പോ​രാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ട്രോ​ളാ​യി വ​രു​ന്ന​ത്. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നെ ട്രോ​ളി അ​ത് സ്വ​യം ചോ​ദി​ച്ചു വാ​ങ്ങി​യ ലി​സ്റ്റി​ൻ എ​ന്ന രീ​തി​യി​ലാ​ണ് ട്രോ​ളു​ക​ൾ വ​രു​ന്ന​ത്.

സി​നി​മാ മേ​ഖ​ല​യി​ലെ വി​ല​ക്ക് പ​രോ​ക്ഷ​മാ​യി പ​രാ​മ​ർ​ശി​ച്ച ലി​സ്റ്റി​ന്‍റെ വാ​ക്കു​ക​ളാ​ണ് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നെ ചൊ​ടി​പ്പി​ച്ച​ത്.

‘‘സാ​ധാ​ര​ണ സം​വി​ധാ​യ​ക​ർ​ക്ക് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ര്യം മാ​ത്രം ഫോ​ക്ക​സ് ചെ​യ്താ​ൽ മ​തി. പ​ക്ഷേ ഉ​ണ്ണി​യേ​ട്ട​നെ സം​ബ​ന്ധി​ച്ച് പ​ല പ​ല ആ​ളു​ക​ളെ ബാ​ൻ ചെ​യ്യു​ന്ന​തി​ന് ഇ​ട​യ്ക്ക് വേ​ണം ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ. ഒ​രു​പാ​ട് ടാ​സ്കു​ക​ൾ ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പ​മാ​ണ് ഉ​ണ്ണി​യേ​ട്ട​ൻ സി​നി​മ​ക​ൾ ചെ​യ്യു​ന്ന​ത്.’’ ഇ​താ​യി​രു​ന്നു ലി​സ്റ്റി​ന്‍റെ വാ​ക്കു​ക​ൾ.

സി​നി​മാ സം​ഘ​ട​ന​ക​ളു​ടെ ത​ല​പ്പ​ത്തി​രു​ന്ന് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളെ​യും സി​നി​മാ മേ​ഖ​ല​യി​ലെ വി​വാ​ദ​ങ്ങ​ളെ​യും മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു ലി​സ്റ്റി​ന്‍റെ ഈ ​പ​രാ​മ​ർ​ശം.

ലി​സ്റ്റി​ന്‍റെ പ്ര​സം​ഗ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ മൈ​ക്കി​ന് മു​ന്നി​ലെ​ത്തി​യ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ര​സ​ക​ര​മാ​യ മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി. ‘‘ഇ​ന്ന് ഇ​ത്തി​രി മാ​ന്യ​ത കാ​ണി​ക്ക​ണ​മെ​ന്ന് ഞാ​ൻ ലി​സ്റ്റി​നോ​ട് പ​റ​ഞ്ഞി​രു​ന്നു, പ​ക്ഷേ എ​ത്ര നി​യ​ന്ത്രി​ച്ചാ​ലും ഉ​ള്ളി​ലു​ള്ള​ത് പു​റ​ത്തു വ​രു​ന്ന​തു​കൊ​ണ്ട് ന​മു​ക്ക് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല.’’ 

ലി​സ്റ്റി​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യെ​ക്കു​റി​ച്ചു​ള്ള ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഈ ​മ​റു​പ​ടി​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ‘ചോ​ദി​ച്ചു വാ​ങ്ങി​യ ട്രോ​ൾ’ എ​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ആ​രാ​ധ​ക​ർ ക​മ​ന്‍റ് ചെ​യ്യു​ന്ന​ത്. 

Latest News

Corehub Up