പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സായി സ്നേഹതീരം ട്രൈബല്‍ ഹോസ്റ്റലില്‍ തിരുവനന്തപുരം സംസ്കാര സാംസ്കാരിക കാവ്യവേദിയുടെ കേരളപ്പിറവി കവിതാ പുരസ്കാരം കവയിത്രി ടി. ഓമന കരിമ്പുഴയ്ക്ക് നല്കുന്ന സാഹിത്യ സമ്മേളനം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.ആര്. രവി അധ്യക്ഷത വഹിച്ചു. പുരസ്കാര സമിതി ചെയര്മാന് രാധാകൃഷ്ണന് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി.
ഓയിസ്ക ഇന്റര്‍നാഷണല്‍ റീജണല്‍ സെക്രട്ടറി ഡോ. അമൃതം കൃഷ്ണദാസ്, സാംസ്കാരിക പ്രവര്ത്തകന് ബിജുമോന് പന്തിരുകുലം, അങ്ങാടിപ്പുറം തരകന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ അനൂപ്, കെ. അംബികാദേവി, മണികണ്ഠന് കൊളത്തൂര്‍, പ്രസാദ് മേലാറ്റൂര്‍, അബൂബക്കര്‍ തയ്യില്‍, കൃഷ്ണദാസ് ആല്‍പ്പാറ, വത്സ ജയിംസ്, സക്കീര്‍ ആലിക്കല്‍, ശങ്കര്‍ ഉണ്ണി, വാര്ഡന് ലീല നമ്പ്യാര്‍, അധ്യാപകരായ ആശ, രഞ്ജിനി, പുരസ്കാര ജേതാവ് ടി. ഓമന കരിമ്പുഴ എന്നിവര്‍ പ്രസംഗിച്ചു. ശിശുദിന റാലിക്ക് കെ.ആര്. രവി, ബിജുമോന് പന്തിരുകുലം, ഡോ. അമൃതം കൃഷ്ണദാസ്, കെ. അംബികാദേവി എന്നിവര്‍ നേതൃത്വം നല്കി.