കൊച്ചി: നാലാമത് ഫെഡറല് ബാങ്ക് സാഹിത്യ പുരസ്കാരം ഡോ. കെ. ശ്രീകുമാറിന്. എം.ടി. വാസുദേവന് നായര് എന്ന ജീവചരിത്രമാണു പുരസ്കാരത്തിന് അര്ഹമായത്.
ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണു പുരസ്കാരം. കോഴിക്കോട് വച്ച് നടത്തിയ ഫെഡറല് ബാങ്ക് ലിറ്റററി അവാര്ഡ് വേദിയില് ബാങ്കിന്റെ കോഴിക്കോട് റീജണല് മേധാവിയും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ ടി.വി. പ്രമോദ് കുമാര് പുരസ്കാരം സമ്മാനിച്ചു.
ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് എം. ബിന്ദു പ്രസംഗിച്ചു. എഴുത്തുകാരന് സക്കറിയ സക്കറിയ, മ്യൂസ് മേരി, കെ.വി. സജയ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
Tags : Federal Bank Literary Award Dr. K. Sreekumar