Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Littering

Kouthukam

വഴിയിൽ തള്ളിയ മാലിന്യം, വണ്ടി തടഞ്ഞു തിരികെ നൽകി മാതൃകയായി ഒരു സാമൂഹിക പ്രവർത്തകൻ

കാ​റി​ലി​രു​ന്ന് റോ​ഡി​ലേ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി മാ​തൃ​ക​യാ​യി ഒ​രു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ.

പ്ര​മു​ഖ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​നാ​യ അ​നൂ​പ് നൗ​ട്ടി​യാ​ലാ​ണ് ത​ന്‍റെ മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് ക​പ്പും സ്പൂ​ണും പു​റ​ത്തേ​ക്ക് എ​റി​ഞ്ഞ സ​ഞ്ചാ​രി​ക​ളെ ചോ​ദ്യം ചെ​യ്ത​ത്.

റോ​ഡി​ൽ വീ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ കൈ​യി​ലെ​ടു​ത്ത് അ​വ​രു​ടെ കാ​റി​ന​ടു​ത്തേ​ക്ക് ചെ​ന്ന അ​ദ്ദേ​ഹം, അ​ത് അ​വ​ർ​ക്ക് ത​ന്നെ തി​രി​കെ ന​ൽ​കി. പൊ​തു​വി​ട​ങ്ങ​ളെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നും പ​രി​സ​രം മ​ലി​ന​മാ​ക്ക​രു​തെ​ന്നും ശാ​ന്ത​മാ​യി ഓ​ർ​മ്മി​പ്പി​ച്ച​പ്പോ​ൾ, തെ​റ്റ് ബോ​ധ്യ​പ്പെ​ട്ട സ​ഞ്ചാ​രി​ക​ൾ ക്ഷ​മ ചോ​ദി​ച്ചു​കൊ​ണ്ട് ആ ​മാ​ലി​ന്യം തി​രി​കെ വാ​ങ്ങി.

അ​നൂ​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തി​ന​കം ക​ണ്ട​ത്. ഇ​തോ​ടെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ചും പൗ​ര​ബോ​ധ​ത്തെ​ക്കു​റി​ച്ചു​മു​ള്ള വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് രാ​ജ്യം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

സ്വ​ന്തം വീ​ട് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​വ​ർ എ​ന്തു​കൊ​ണ്ടാ​ണ് പൊ​തു​വ​ഴി​ക​ളി​ൽ ഇ​ത്ര​യും ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ പെ​രു​മാ​റു​ന്ന​തെ​ന്ന് ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട പ​ല​രും ചോ​ദി​ക്കു​ന്നു.

കേ​വ​ലം പാ​ഠ​പു​സ്ത​ക പ​ഠ​ന​ത്തി​ന​പ്പു​റം സ​മൂ​ഹ​ത്തി​ൽ എ​ങ്ങ​നെ ജീ​വി​ക്ക​ണ​മെ​ന്ന പ്രാ​ഥ​മി​ക അ​റി​വും സാ​മൂ​ഹി​ക​ബോ​ധ​വും കു​ട്ടി​ക​ൾ​ക്ക് ചെ​റു​പ്പ​ത്തി​ലേ പ​ക​ർ​ന്നു​ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്ന് ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ ഇ​ത്ത​രം മാ​ലി​ന്യ​ത്ത​ള്ള​ൽ പ്ര​കൃ​തി​ക്കും പ്രാ​ദേ​ശി​ക ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

 

Latest News

Corehub Up