മാനന്തവാടി: ലിറ്റിൽ ഫ്ളവർ യുപി സ്കൂളിലെ "തിമൃതോം’ ഓണാഘോഷം പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ഷാജി കേദാരം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ മേരി സൂസൻ എസി ഓണസന്ദേശം നൽകി. സംസ്ഥാന സർക്കാരിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവായ ചെറുവയൽ രാമൻ, ആരി എംബ്രോയിഡറിയിൽ മികവു തെളിയിച്ച മാനന്തവാടി ബിആർസിയിലെ നയന രാജ്, മികച്ച വിദ്യാർഥി കർഷകനായി തെരഞ്ഞെടുത്ത റയൻ പോൾ ടിജോ എന്നിവരെ ആദരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ലിസി ജേക്കബ് എസി, മദർ പിടിഎ പ്രസിഡന്റ് സുപ്രിഷ മെൻഡോൻസ, അധ്യാപിക എം. പ്രിയ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾക്കു പുറമേ വടംവലി മത്സരവും ഓണസദ്യയുമുണ്ടായിരുന്നു.