x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷം ചെ​റു​വ​യ​ൽ രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 22, 2026 05:00 AM IST | Updated: August 22, 2026 05:00 AM IST

മാ​ന​ന്ത​വാ​ടി ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷം പ​ത്മ​ശ്രീ ജേ​താ​വ് ചെ​റു​വ​യ​ൽ രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ന​ന്ത​വാ​ടി: ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ളി​ലെ "തി​മൃ​തോം’ ഓ​ണാ​ഘോ​ഷം പ​ത്മ​ശ്രീ ജേ​താ​വ് ചെ​റു​വ​യ​ൽ രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി കേ​ദാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ മേ​രി സൂ​സ​ൻ എ​സി ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ ഉ​മ്മ​ൻ​ചാ​ണ്ടി പു​ര​സ്കാ​ര ജേ​താ​വാ​യ ചെ​റു​വ​യ​ൽ രാ​മ​ൻ, ആ​രി എം​ബ്രോ​യി​ഡ​റി​യി​ൽ മി​ക​വു തെ​ളി​യി​ച്ച മാ​ന​ന്ത​വാ​ടി ബി​ആ​ർ​സി​യി​ലെ ന​യ​ന രാ​ജ്, മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത റ​യ​ൻ പോ​ൾ ടി​ജോ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ലി​സി ജേ​ക്ക​ബ് എ​സി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​പ്രി​ഷ മെ​ൻ​ഡോ​ൻ​സ, അ​ധ്യാ​പി​ക എം. ​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു പു​റ​മേ വ​ടം​വ​ലി മ​ത്സ​ര​വും ഓ​ണ​സ​ദ്യ​യു​മു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham District News Onam celebrations Little Flower UP S

Recent News

Corehub Up