Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liver Transplant

Kozhikode

മേ​യ്ത്ര ഹോ​സ്പി​റ്റ​ലി​ല്‍ 75 കാ​ര​ന് ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ നടത്തി

കോ​ഴി​ക്കോ​ട്: 75 വ​യ​സു​കാ​ര​നാ​യ ഡോ​ക്ട​റി​ല്‍ ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. കോ​ഴി​ക്കോ​ട് മേ​യ്ത്ര ഹോ​സ്പി​റ്റ​ലി​ലെ മ​ൾ​ട്ടി​ഡി​സി​പ്ലി​ന​റി ലി​വ​ർ ട്രാ​ൻ​സ്പ്ലാ​ന്‍റ് ടീ​മാ​ണ് വ​ള​രെ സ​ങ്കീ​ർ​ണ്ണ​മാ​യ ശ​സ്ത്ര​ക്രി​യ നി​ർ​വ​ഹി​ച്ച​ത്.

ശ​രീ​രം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ ഡോ​ക്ട​റു​ടെ ആ​രോ​ഗ്യ​നി​ല ക്ര​മേ​ണ വ​ഷ​ളാ​യ​തോ​ടെ, ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കു​ക​യാ​യി​രു​ന്നു.​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യാ​ധി​ക്യ​മു​ള്ള രോ​ഗി​യി​ൽ ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി, രോ​ഗി സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു​വെ​ന്ന് മേ​യ്ത്ര ഹോ​സ്പി​റ്റ​ൽ ലി​വ​ർ ട്രാ​ൻ​സ്പ്ലാ​ന്‍റ് സ​ർ​ജ​ൻ ഡോ. ​നൗ​ഷി​ഫ് മേ​ട​പ്പി​ൽ പ​റ​ഞ്ഞു. അ​വ​യ​വ​മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യാ രം​ഗ​ത്ത് ഭാ​വി​യി​ൽ ഇ​ത് നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്ന് മേ​യ്ത്ര ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ജി​ജോ വി. ​ചെ​റി​യാ​നും വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up