കോഴിക്കോട്: 75 വയസുകാരനായ ഡോക്ടറില്‍ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ മൾട്ടിഡിസിപ്ലിനറി ലിവർ ട്രാൻസ്പ്ലാന്റ് ടീമാണ് വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയ നിർവഹിച്ചത്.
ശരീരം മരുന്നുകളോട് പ്രതികരിക്കാതെ ഡോക്ടറുടെ ആരോഗ്യനില ക്രമേണ വഷളായതോടെ, കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.കേരളത്തിലെ ഏറ്റവും പ്രായാധിക്യമുള്ള രോഗിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി, രോഗി സുഖം പ്രാപിച്ചു വരുന്നുവെന്ന് മേയ്ത്ര ഹോസ്പിറ്റൽ ലിവർ ട്രാൻസ്പ്ലാന്റ് സർജൻ ഡോ. നൗഷിഫ് മേടപ്പിൽ പറഞ്ഞു. അവയവമാറ്റിവെക്കൽ ശസ്ത്രക്രിയാ രംഗത്ത് ഭാവിയിൽ ഇത് നിർണായക സ്വാധീനം ചെലുത്തുമെന്ന് മേയ്ത്ര ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി. ചെറിയാനും വ്യക്തമാക്കി.
Tags : Nattuvishesham DistrictNews DeepikaNews Liver transplant