അടൂർ: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ മുഖേന ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭ്യമാകുന്ന വിവിധ വായ്പാ പദ്ധതികളുടെ ബോധവത്കരണവും അപേക്ഷാ വിതരണ ക്യാമ്പും നടന്നു. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ഈശോ മാർ തിമൊഥെയോസ് മെമ്മോറിയൽ ധ്യാനകേന്ദ്രത്തിൽ കെസിസി വൈസ് പ്രസിഡന്റ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഉപജില്ല മാനേജർ അഞ്ജലി അനന്തകൃഷ്ണൻ മുഖ്യസന്ദേശം നൽകി. ഡോ. ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പ, ഫാ. ജോസഫ് സാമുവൽ തറയിൽ കോർ എപ്പിസ്കോപ്പ, വികാരി ജനറാൾ റവ. കെ.വി. ചെറിയാൻ, മേജർ സജി മാനുവേൽ, റവ. വിപിൻ സാം തോമസ്, ഡെന്നീസ് സാംസൺ, പ്രഫ. ജോസ് വി. കോശി, നിമേഷ് രാജ് എന്നിവർ പ്രസംഗിച്ചു.