x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​ന​പ​ക്ഷ ക്ഷേ​മവാ​യ്പാ പ​ദ്ധ​തി: അ​പേ​ക്ഷാവി​ത​ര​ണ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: July 27, 2026 11:47 PM IST | Updated: July 27, 2026 11:47 PM IST

മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ടൂ​ർ: കേ​ര​ള സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മു​ഖേ​ന ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കു​ന്ന വി​വി​ധ വാ​യ്പാ പ​ദ്ധ​തി​ക​ളു​ടെ ബോ​ധ​വ​ത്ക​ര​ണ​വും അ​പേ​ക്ഷാ വി​ത​ര​ണ ക്യാ​മ്പും ന​ട​ന്നു. കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ഈ​ശോ മാ​ർ തി​മൊ​ഥെ​യോ​സ് മെ​മ്മോ​റി​യ​ൽ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ കെ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഉ​പ​ജി​ല്ല മാ​നേ​ജ​ർ അ​ഞ്ജ​ലി അ​ന​ന്ത​കൃ​ഷ്ണ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഡോ. ​ഏ​ബ്ര​ഹാം ഇ​ഞ്ച​ക്ക​ലോ​ടി കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​ജോ​സ​ഫ് സാ​മു​വൽ ത​റ​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, വി​കാ​രി ജ​ന​റാ​ൾ റ​വ. കെ.​വി. ചെ​റി​യാ​ൻ, മേ​ജ​ർ സ​ജി മാ​നു​വേ​ൽ, റ​വ. വി​പി​ൻ സാം ​തോ​മ​സ്, ഡെ​ന്നീ​സ് സാം​സ​ൺ, പ‌്ര​ഫ. ജോ​സ് വി. ​കോ​ശി, നി​മേ​ഷ് രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Loan Scheme NattuVishasham DistrictNews

Recent News

Corehub Up