Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Locals Gathered

Kottayam

നാ​ട്ടു​കാ​ർ ഒ​രു​മി​ച്ചു; മാ​ട​പ്പ​ള്ളി തോ​ട്ടി​ൽ തെ​ളി​നീ​രൊ​ഴു​കി

അ​​തി​​ര​​മ്പു​​ഴ: പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ട്ടു​​കാ​​ർ കൈ​​കോ​​ർ​​ത്ത​​പ്പോ​​ൾ വ​​ർ​​ഷ​​ങ്ങ​​ളാ​​യി മ​​ലി​​ന​​മാ​​യി​​ക്കി​​ട​​ന്ന തോ​​ട്ടി​​ൽ തെ​​ളി​​നീ​​രൊ​​ഴു​​കി. അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് 22-ാം വാ​​ർ​​ഡി​​ൽ മാ​​ട​​പ്പ​​ള്ളി തോ​​ടാ​​ണ് പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ജോ​​യ്സ് ആ​​ൻ​​ഡ്രൂ​​സ് മൂ​​ലേ​​ക്ക​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ശു​​ചീ​​ക​​രി​​ച്ച​​ത്.

പെ​​രു​​മ്പു​​ഴ ഭാ​​ഗ​​ത്തു​​നി​​ന്ന് ആ​​രം​​ഭി​​ച്ച് പെ​​ണ്ണാ​​ർ​തോ​​ട്ടി​​ൽ അ​​വ​​സാ​​നി​​ക്കു​​ന്ന ഒ​​രു കി​​ലോ​​മീ​​റ്റ​​റോ​​ളം നീ​​ള​​മു​​ള്ള മാ​​ട​​പ്പ​​ള്ളി തോ​​ട് വൃ​​ത്തി​​യാ​​ക്കാ​​ൻ മെം​​ബ​​ർ ജോ​​യ്സ് ആ​​ൻ​​ഡ്രൂ​​സി​​ന്‍റെ അ​​ഭ്യ​​ർ​​ഥ​​ന​​യെ​ത്തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​ർ ശ്ര​​മ​​ദാ​​ന​​ത്തി​​നെ​​ത്തി. തൊ​​ഴി​​ലു​​റ​​പ്പു തൊ​​ഴി​​ലാ​​ളി​​ക​​ളും സൗ​​ജ​​ന്യ​​മാ​​യി സേ​​വ​​നം ന​​ൽ​​കി. വ​​ലി​​യ ജെ​​സി​​ബി ക​​ട​​ന്നു​പോ​​കാ​​ൻ ഭൂ​​വു​​ട​​മ​​ക​​ൾ തോ​​ട​​രി​​കു​​ക​​ളി​​ൽ സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​ക്കൊ​​ടു​​ത്തു.
വ​​ർ​​ഷ​​ങ്ങ​​ളാ​​യി പോ​​ള​​യും പു​​ല്ലും മ​​റ്റ് മാ​​ലി​​ന്യ​​ങ്ങ​​ളും നി​​റ​​ഞ്ഞ് ഒ​​ഴു​​ക്കു​നി​​ല​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു തോ​​ട്. മ​​ഴ​​ക്കാ​​ല​​ത്ത് തോ​​ട​​രി​​കി​​ലു​​ള്ള വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റു​​ന്ന​​തും പ​​തി​​വാ​​യി​​രു​​ന്നു.

മാ​​ലി​​ന്യ​​ങ്ങ​​ൾ ജെ​​സി​​ബി ഉ​​പ​​യോ​​ഗി​​ച്ച് നീ​​ക്കി​​യ​​തോ​​ടെ തോ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് മൂ​​ന്ന് അ​​ടി​​യോ​​ളം താ​​ഴ്ന്നി​​ട്ടു​​ണ്ട്. ഇ​​തോ​​ടെ മ​​ഴ​​ക്കാ​​ല​​ത്ത് തോ​​ട് ക​​വി​​ഞ്ഞൊ​​ഴു​​കാ​​നു​​ള്ള സാ​​ധ്യ​​ത ഇ​​ല്ലാ​​താ​​യി. വെ​​ള്ള​​പ്പൊ​​ക്ക ഭീ​​ഷ​​ണി​​യി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​യ ആ​​ശ്വാ​​സ​​ത്തി​​ലാ​​ണ് തോ​​ട​​രി​​കി​​ലെ താ​​മ​​സ​​ക്കാ​​ർ.

Latest News

Corehub Up