വല്ലച്ചിറ: ഇളംകുന്നിൽ അനധികൃതമായി ടിപ്പർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ഖനന വസ്തുക്കൾ ഇളംകുന്ന് സംരക്ഷണ സമിതി ഭാരവാഹികളും, നാട്ടുക്കാരും ചേർന്ന് തടഞ്ഞു.
വല്ലച്ചിറ വില്ലേജിന്റേയും പഞ്ചായത്തിന്റേയും സ്റ്റോപ്പ്മെമോ ഉണ്ടായിട്ടും ഇന്നലെ അതിരാവിലെ മണ്ണ് ഉൾപ്പടെ ഖനനവസ്തുക്കൾ ടിപ്പർലോറിയിൽ കുന്നിൽ നിന്ന് കൊണ്ടുപോകുമ്പോഴാണ് താഴെ വെച്ച് തടഞ്ഞത്. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമപ്രകാശൻ, വൈസ് പ്രസിഡന്റ് തിലകൻ മാലിപ്പറമ്പിൽ, മുൻ പ്രസിഡന്റ്് എൻ. മനോജ്, ചേർപ്പ് പോലീസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഖനനവസ്തുക്കൾ പിന്നീട് എടുത്തസ്ഥലത്ത് പോലീസ് തിരികെ ഇടീപ്പിച്ചു.
സംരക്ഷണ സമിതി ഭാരവാഹികളായ സെബി പിടിയത്ത്, രാജേന്ദ്രൻ മാലിപ്പറമ്പിൽ, സുധീഷ് അപ്പോഴത്ത്, വർഗീസ് മേച്ചേരിപ്പടി, വിൽസൻ പുത്തൻപുര എന്നിവരുടെ നേതൃത്വത്തിലാണ് ടിപ്പർ ലോറി തടഞ്ഞത്.