x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത​ ഖ​ന​നവ​സ്തു​ക്ക​ൾ കൊ​ണ്ടു​പോ​യ ടി​പ്പ​ർലോ​റി നാട്ടുകാർ ത​ട​ഞ്ഞു

വെബ് ഡെസ്ക്
Published: July 15, 2026 02:36 AM IST | Updated: July 15, 2026 02:36 AM IST

വ​ല്ല​ച്ചി​റ ഇ​ളം​കു​ന്നി​ൽനി​ന്ന് അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ഖ​ന​നവ​സ്തു​ക്ക​ൾ ഇ​ളം​കു​ന്ന് സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​ക്കാ​രും ചേ​ർ​ന്ന് ത​ട​ഞ്ഞ​പ്പോ​ൾ.

വ​ല്ല​ച്ചി​റ: ഇ​ളം​കു​ന്നി​ൽ അ​ന​ധി​കൃ​ത​മാ​യി ടി​പ്പ​ർ ലോ​റി​യി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ഖ​ന​ന വ​സ്തു​ക്ക​ൾ ഇ​ളം​കു​ന്ന് സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളും, നാ​ട്ടു​ക്കാ​രും ചേ​ർ​ന്ന് ത​ട​ഞ്ഞു.

വ​ല്ല​ച്ചി​റ വി​ല്ലേ​ജി​ന്‍റേയും പ​ഞ്ചാ​യ​ത്തി​ന്‍റേയും സ്റ്റോ​പ്പ്മെമോ ഉ​ണ്ടാ​യി​ട്ടും ഇ​ന്ന​ലെ അ​തി​രാ​വി​ലെ മ​ണ്ണ് ഉ​ൾ​പ്പ​ടെ ഖ​ന​നവ​സ്തു​ക്ക​ൾ ടി​പ്പ​ർലോ​റി​യി​ൽ കു​ന്നി​ൽ നി​ന്ന് കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ് താ​ഴെ വെ​ച്ച് ത​ട​ഞ്ഞ​ത്. വ​ല്ല​ച്ചി​റ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ര​മ​പ്ര​കാ​ശ​ൻ, വൈ​സ് പ്ര​സി​ഡന്‍റ് തി​ല​ക​ൻ മാ​ലിപ്പ​റ​മ്പി​ൽ, ​മു​ൻ പ്ര​സി​ഡ​ന്‍റ്് എ​ൻ. മ​നോ​ജ്, ചേ​ർ​പ്പ് പോ​ലീ​സ് എന്നിവർ സ്‌​ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഖ​ന​നവ​സ്തു​ക്ക​ൾ പിന്നീട് എ​ടു​ത്ത​സ്ഥ​ല​ത്ത് പോ​ലീ​സ് തി​രി​കെ ഇ​ടീപ്പി​ച്ചു.

സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സെ​ബി പി​ടി​യ​ത്ത്, രാ​ജേ​ന്ദ്ര​ൻ മാ​ലിപ്പ​റ​മ്പി​ൽ, സു​ധീ​ഷ് അ​പ്പോ​ഴ​ത്ത്, വ​ർഗീ​സ് മേ​ച്ചേ​രി​പ്പ​ടി, വി​ൽ​സ​ൻ പു​ത്ത​ൻ​പു​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടി​പ്പ​ർ ലോ​റി ത​ട​ഞ്ഞ​ത്.

Tags : Local News Nattuvishesham tipper lorry Locals intercepted

Recent News

Corehub Up