Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Locals Oppose

Alappuzha

പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന് സ​മീ​പ​ത്തെ മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ നാ​ട്ടു​കാ​ർ

മു​ഹ​മ്മ: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന് സ​മീ​പം ന​ട​ക്കു​ന്ന മ​ണ​ൽ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണാ​വി​ശ്യ​ത്തി​നാ​യി ന​ട​ത്തു​ന്ന ഖ​ന​നം കാ​യ​ലി​ന്റെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക്ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണ്.മ​ണ​ൽ​ലോ​റി​ക​ൾ നി​ര​ന്ത​രം ഓ​ടു​ന്ന​തി​നാ​ൽ റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റു​ക​യാ​ണ്.

ജ​പ്പാ​ൻ പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​തും മ​തി​ലു​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും ക്ഷ​ത​മേ​ൽ​ക്കു​ന്ന​തും റോ​ഡു​ക​ൾ പൊ​ടി​പ​ട​ല​ത്തി​ൽ മൂ​ടു​ന്ന​തും ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്നു.

ദി​വ​സം നൂ​റു ക​ണ​ക്കി​ന് ടോ​റ​സു​ക​ളാ​ണ് മ​ണ​ലു​മാ​യി ക​ട​ന്നു​പോ​കു​ന്ന​ത്. ഖ​ന​ന​മേ​ഖ​ല മു​ത​ൽ തോ​ട്ടു​മു​ഖ​പ്പി​ൽ പാ​ലം വ​രെ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രി​ക്ക​യാ​ണ്. കാ​യി​പ്പു​റം ജംഗ്ഷ​ന് കി​ഴ​ക്ക് ഭാ​ഗ​ത്ത് റോ​ഡി​ലെ ക​ലു​ങ്ക് ഇ​ടി​ഞ്ഞ് വ​ൻ കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

കാ​യി​പ്പു​റം ജം​ഗ്ഷ​നി​ൽ റോ​ഡ് ഇ​ടി​ഞ്ഞ് വി​ള്ള​ലു​ക​ൾ വീ​ണി​ട്ടു​ണ്ട്. ലോ​കോ​ത്ത​ര ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​ദ്ധ​തി​ക​ൾ മെ​ന​യു​ന്ന പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന്‍റെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഖ​ന​നം പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ഖ​ന​നം ന​ട​ക്കു​ന്ന​ത്. ആ​ദ്യം ഒ​രു ഡ്ര​ഡ്ജ​ർ ആ​ണ് ഉ​ണ്ടാ​യി​രി​ന്ന​ത്. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു വ​ലി​യ ഡ്ര​ജ​ർ കൂ​ടി കൊ​ണ്ടു​വ​ന്ന​ത്.

ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന് സ​മീ​പം ഖ​ന​നം പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് നാ​ട്ടു​കാ​ർ രം​ഗ​ത്ത് വ​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ പാ​ടെ അ​വ​ഗ​ണി​ച്ചു. രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സ്വീ​ക​രി​ക്കു​ന്ന ദു​രൂ​ഹ​മൗ​ന​വും ജ​ന​ത്തെ വെ​ട്ടി​ലാ​ക്കു​ന്നു.

സ​മീ​പ മേ​ഖ​ല​യാ​യ ക​ണ്ണ​ങ്ക​ര​യി​ൽ ഖ​ന​ന​ത്തി​നെ​തി​രെ രം​ഗ​ത്ത് വ​ന്ന​വ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രി​ന്നു. ഇ​തേ തു​ട​ർ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഇ​ട​പെ​ടു​ക​യും ഖ​ന​നം നി​ർ​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

കാ​യി​പ്പു​റം ജം​ഗ്ഷ​ൻ മു​ത​ൽ ദ്വീ​പി​ന്‍റെ മു​ഖ്യ പ്ര​വേ​ശ​ന ക​വാ​ട​മാ​യ കാ​യി​പ്പു​റം ബോ​ട്ടു​ജെ​ട്ടി വ​രെ ദേ​ശീ​യ പാ​ത മോ​ഡ​ലി​ൽ നി​ർ​മി​ച്ച റോ​ഡ് പ​ല ഭാ​ഗ​ങ്ങ​ളി​ലും ത​ക​ർ​ന്നി​ട്ടു​ണ്ട്. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ റോ​ഡ് ത​ക​രും. റോ​ഡി​ലാ​കെ മ​ണ​ൽ നി​ക്ഷേ​പ​മു​ള്ള​തി​നാ​ൽ പൊ​ടി​പ​ട​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ട സ്ഥി​തി​യു​ണ്ടാ​കും.

പാ​തി​രാ​മ​ണ​ൽ ഫെ​സ്റ്റി​ന്‍റെ നി​റം കെ​ടു​ത്താ​ൻ ഇ​ത് ഇ​ട​യാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഖ​ന​നം മ​ത്സ്യ​മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. ഉ​പ​ജീ​വ​ന​ത്തി​ന് ദി​വ​സ​വും കാ​യ​ലി​ൽ പോ​കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വി​ത​മാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ദി​വ​സ​വും 15 മു​ത​ൽ 20 കി​ലോ വ​രെ ക​ക്കാ​യി​റച്ചി വി​റ്റി​രി​ന്ന തൊ​ഴി​ലാ​ളി​ക്ക് ഇ​ന്ന് അ​ഞ്ച് കി​ലോ പോ​ലും കി​ട്ടു​ന്നി​ല്ല. തീ​ര​ത്ത് നി​ന്ന് വി​ളി​പ്പാ​ട​ക​ലെ വ​രെ വ​ള്ള​ത്തി​ൽ പോ​യി ക​ക്കാ വാ​രി​യി​രി​ന്ന​വ​ർ ഇ​ന്ന് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഉ​ള്ളി​ലേ​ക്ക് പോ​യാ​ണ് ക​ക്കാ വാ​രു​ന്ന​ത്.


പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ദ്വീ​പി​ന് സ​മീ​പം ഡ്രഡ്​ജ​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ന്ന ഖ​ന​ന​മാ​ണ് ദ്വീ​പി​ന്‍റെ വി​സ്തൃതി ഗ​ണ്യ​മാ​യി കു​റ​ച്ച​ത്. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ഖ​ന​നം ക​ഴി​യു​മ്പോ​ൾ ദ്വീ​പ് ബാ​ക്കി​യു​ണ്ടാ​കു​മോ എ​ന്നാ​ണ് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.

Latest News

Corehub Up