x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃക്കൂ​ര്‍ ക​യ്യാ​ല​പ്പ​ടി പ്ര​ദേ​ശ​ത്തെ മ​ണ്ണെ​ടു​പ്പി​നെ​തി​രേ നാ​ട്ടു​കാ​ർ


Published: January 11, 2026 06:45 AM IST | Updated: January 11, 2026 06:45 AM IST

മു​ട്ടി​ത്ത​ടി: തൃ​ക്കൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​യ്യാ​ല​പ്പ​ടി പ്ര​ദേ​ശ​ത്തെ മ​ണ്ണെ​ടു​പ്പി​നെ​തി​രേ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി കു​ന്നി​ടി​ച്ച് ന​ട​ത്തു​ന്ന മ​ണ്ണെ​ടു​പ്പ് അ​ന​ധി​കൃ​ത​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മ​ണ്ണെ​ടു​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഭൂ​രി​ഭാ​ഗം ലോ​റി​ക​ളി​ലും കൊ​ണ്ടു​പോ​കു​ന്ന മ​ണ്ണ് സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ പാ​ട​വും പ​റ​മ്പും നി​ക​ത്താ​ന്‍ ആ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ആറ് ഏ​ക്ക​റി​ലേ​റെ കു​ന്നാ​ണ് ഇ​ടി​ച്ചു​നി​ര​ത്തി മ​ണ്ണു​കൊ​ണ്ടു​പോ​കു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ രാ​പ്പ​ക​ല്‍ ഇ​ല്ലാ​തെ​യും ഇ​വി​ടെ നി​ന്ന് മ​ണ്ണ് ക​ട​ത്തു​ന്നു​ണ്ട്.

ദി​വ​സ​വും നൂ​റി​ലേ​റെ ലോ​ഡു​ക​ളാ​ണ് ഇ​വി​ടു​ന്ന് കൊ​ണ്ടു​പോ​കു​ന്ന​ത്. നാ​ട്ടു​കാ​ര്‍ ജി​യോ​ള​ജി വ​കു​പ്പി​ലും ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​തി​ന് അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് മ​റു​പ​ടി.

ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത മ​ണ്ണി​ടു​ത്തി​നെ​തി​രെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ല എ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ന​ട​ക്കു​ന്ന മ​ണ്ണെ​ടു​പ്പി​നെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ടോ​റ​സ് ലോ​റി​ക​ളി​ല്‍ ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ സ്റ്റി​ക്ക​ര്‍ പ​തി​ച്ചാ​ണ് മ​ണ്ണു​ക​ട​ത്തു​ന്ന​ത്. അ​മി​ത​ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ള്‍ നി​ര​ന്ത​രം പോ​കു​ന്ന​ത് മൂ​ലം ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ കേ​ന്ദ്ര​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച ആ​മ്പ​ല്ലൂ​ര്‍ - വെ​ള്ളാ​നി​ക്കോ​ട് റോ​ഡ് ത​ക​ര്‍​ച്ച ഭീ​ഷ​ണി​യി​ലാ​ണ്.

രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്തെ കു​ന്നി​ടി​ക്കു​ന്ന​ത് മൂ​ലം സ​മീ​പ​ത്തെ കു​ഴ​ല്‍ കി​ണ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ല​സ്രോ​ത​സ്സു​ക​ളി​ല്‍ വെ​ള്ളം കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. പ്ര​ശ്‌​ന​ത്തി​ല്‍ എ​ത്ര​യുംവേ​ഗം പ​ഞ്ചാ​യ​ത്ത് - വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും, അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : nattu vishesham Locals oppose Kaiyalappadi

Recent News

Corehub Up