Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lohagad Fort

"സി​യ കേ​ത​നെ ത​ള്ളി​യി​ട്ട സ്ഥ​ലം കാ​ണ​ണം"; ലോ​ഹ​ഗ​ഡ് കോ​ട്ട​യി​ൽ സ​ഞ്ചാ​രി​ക​ളു​ടെ വ​ൻ തി​ര​ക്ക്; കൊ​ല​പാ​ത​ക വാ​ർ​ത്ത​യ്ക്ക് പി​ന്നാ​ലെ സ​ന്ദ​ർ​ശ​ക​രി​ൽ വ​ർ​ധ​ന

പൂ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ലോ​ഹ​ഗ​ഡ് കോ​ട്ട​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ്. ക​ഴി​ഞ്ഞ ആ​ഴ്ച കോ​ട്ട​യി​ൽ ന​ട​ന്ന ഭീ​ക​ര​മാ​യ ഒ​രു കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ച​രി​ത്ര​വും പ്ര​കൃ​തി​ഭം​ഗി​യും കാ​ണാ​ൻ എ​ത്തി​യി​രു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​പ്പോ​ൾ ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. യു​വാ​വി​നെ പ്ര​തി​ശ്രു​ത വ​ധു​വും കാ​മു​ക​നും ചേ​ർ​ന്ന് കൊ​ക്ക​യി​ലേ​ക്ക് ത​ള്ളി​യി​ട്ടു കൊ​ന്ന കൃ​ത്യ​മാ​യ സ്ഥ​ലം കാ​ണാ​നു​ള്ള കൗ​തു​ക​മാ​ണ് സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

പൂ​നെ​യി​ൽ നി​ന്ന് 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജി​ന്‍റെ ച​രി​ത്ര​മു​റ​ങ്ങു​ന്ന ഈ ​യു​നെ​സ്കോ പൈ​തൃ​ക കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ​തി​വാ​യി എ​ത്താ​റു​ള്ള 1,000 സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ഇ​പ്പോ​ൾ 1,500 ആ​യി ഉ​യ​ർ​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് 400-ൽ ​നി​ന്ന് 600 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ത്തു​ന്ന​വ​രി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​ട​ക്കം എ​ല്ലാ​വ​രും ച​ർ​ച്ച ചെ​യ്യു​ന്ന​ത് ഈ ​കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചാ​ണ്.

 

Latest News

Corehub Up