കൊച്ചി: സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് സംഘടിപ്പിക്കുന്ന ലോകയാത്ര ട്രാവൽ എക്സ്പോ ഇന്നും നാളെയും കൊച്ചിയിലും നാളെ പെരുന്പാവൂരിലുമായി നടക്കും.
കൊച്ചിയിൽ ഇന്നു നാളെയുമായി എംജി റോഡിലെ അബാദ് പ്ലാസ ഹോട്ടലിലും നാളെ പെരുമ്പാവൂരിലുള്ള വികെജെ ഇന്റനാഷണൽ ഹോട്ടലിലുമായാണ് നടക്കുക. രാവിലെ 10 മുതൽ വൈകുന്നേരം ഏഴുവരെ നടക്കുന്ന എക്സ്പോയിലേക്കു പ്രവേശനം സൗജന്യമാണ്.
2027ലെ മികച്ച യാത്രാപാക്കേജുകൾ സംബന്ധിച്ച് പരിചയസമ്പന്നരായ യാത്ര വിദഗ്ധരുമായി നേരിട്ട് ആശയവിനിമയം നടത്തി ആകർഷകമായ ഓഫറുകളോടെ ബുക്ക് ചെയ്യുവാനുള്ള അവസരമാണ് ലോകയാത്ര ഒരുക്കുന്നതെന്ന് സാന്റമോണിക്ക മാനേജ്മെന്റ് അറിയിച്ചു.
ഓരോ ടൂർ ബുക്ക് ചെയ്യുമ്പോഴും ലക്കി ഡ്രോയിലൂടെ സൗജന്യ യാത്ര, സർപ്രൈസ് സമ്മാനങ്ങൾ, ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സൗജന്യ എയർപോർട്ട് ട്രാൻസ്ഫറും സീറോ-മാർക്കപ്പ് ഫോറെക്സ് കാർഡും, ടൂർ ബുക്ക് ചെയ്യുന്ന ദമ്പതികളിൽ ഒരാൾക്ക് സൗജന്യ വീസ, കാഷ് വൗച്ചറുകൾ കൂടാതെ മറ്റനവധി സമ്മാനങ്ങളും സാന്റമോണിക്ക ഒരുക്കിയിട്ടുണ്ട്.
കേരളം മുതൽ കശ്മീർ വരെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇരുനൂറിലധികം വൈവിധ്യമാർന്ന ആഭ്യന്തര യാത്രകളും കൊച്ചിയിൽ നിന്ന് ലോകത്തിലെ 193 രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര യാത്രകളും ദിനംപ്രതി സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് നടത്തിവരുന്നുണ്ട്. രണ്ടു ദിവസത്തെ ഗവി പാക്കേജ് മുതൽ 20 ദിവസം വരെ നീണ്ടുനിൽക്കുന്ന വിശദമായ ആമസോൺ പാക്കേജും ഒരുക്കിയിട്ടുണ്ട്.
ഫോൺ: 04842846999, 8304000999.