Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LokeshKanagaraj

അ​ല്ലു അ​ർ​ജു​ൻ- ലോ​കേ​ഷ് ക​ന​ക​രാ​ജ് കൂ​ട്ടു​കെ​ട്ടി​ൽ 'AA23'; പു​തി​യ അ​പ്‌​ഡേ​റ്റു​മാ​യി സം​വി​ധാ​യ​ക​ൻ

സൂ​പ്പ​ർ​താ​രം അ​ല്ലു അ​ർ​ജു​നും പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജും ഒ​ന്നി​ക്കു​ന്ന ചി​ത്രം 'AA23' സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു. പ്ര​ഖ്യാ​പ​നം മു​ത​ൽ വ​ലി​യ പ്ര​തീ​ക്ഷ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന പ്രോ​ജ​ക്റ്റി​നെ​ക്കു​റി​ച്ച് പു​തി​യ സൂ​ച​ന​ക​ളു​മാ​യി സം​വി​ധാ​യ​ക​ൻ രം​ഗ​ത്തെ​ത്തി.

അ​ല്ലു അ​ർ​ജു​ന് മു​ന്നി​ൽ ക​ഥ​യോ ദൃ​ശ്യ​ങ്ങ​ളോ വി​വ​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ലോ​കേ​ഷ് ക​ന​ക​രാ​ജ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. 'കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​യ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ വ​രു​ന്നു' എ​ന്ന കു​റി​പ്പോ​ടെ​യെ​ത്തി​യ ചി​ത്രം നി​മി​ഷ​നേ​രം​കൊ​ണ്ട് വൈ​റ​ലാ​യി.

അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ അ​നൗ​ൺ​സ്‌​മെ​ന്‍റ് ട്രാ​ക്ക് നേ​ര​ത്തെ ത​ന്നെ സം​ഗീ​താ​സ്വാ​ദ​ക​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ്ര​മു​ഖ നി​ർ​മാ​ണ ക​മ്പ​നി​യാ​യ മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സും ബി ​വി വ​ർ​ക്സും സം​യു​ക്ത​മാ​യാ​ണ് ഈ ​വ​മ്പ​ൻ പ്രോ​ജ​ക്ട് നി​ർ​മി​ക്കു​ന്ന​ത്.

ന​വീ​ൻ യെ​ർ​നേ​നി, വൈ. ​ര​വി​ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ. ഒ​പ്പം അ​ല്ലു അ​ർ​ജു​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ബ​ണ്ണി വാ​സ്, ന​ട​രാ​ജ്, സ​ന്ദീ​പ് റാ​മി​നേ​നി, സ്വാ​തി എ​ന്നി​വ​ർ സ​ഹ​നി​ർ​മാ​താ​ക്ക​ളാ​യി ചി​ത്ര​ത്തി​നൊ​പ്പ​മു​ണ്ട്. പി.​ആ​ർ.​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

അ​ല്ലു അ​ർ​ജു​ന്‍റെ സ്റ്റൈ​ലി​ഷ് മാ​സ് ഭാ​വ​വും ലോ​കേ​ഷ് ക​ന​ക​രാ​ജി​ന്‍റെ റി​യ​ലി​സ്റ്റി​ക്-​ആ​ക്ഷ​ൻ മേ​ക്കിം​ഗ് ശൈ​ലി​യും ഒ​രേ​കു​ട​ക്കീ​ഴി​ൽ വ​രു​മ്പോ​ൾ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര വി​രു​ന്നു​ക​ളി​ലൊ​ന്നാ​കും ഇ​തെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. ചി​ത്ര​ത്തി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത വേ​റി​ട്ട ലു​ക്കി​ലാ​കും താ​രം എ​ത്തു​ക​യെ​ന്നും സൂ​ച​ന​യു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ക്കു​ന്ന​ത്.

Latest News

Corehub Up