Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LosersFinal

ലോ​ക​ക​പ്പ് ലൂ​സേ​ഴ്‌​സ് ഫൈ​ന​ൽ: ആ​ദ്യ​പ​കു​തി​യി​ൽ നാ​ലു ഗോ​ളു​മാ​യി ഇം​ഗ്ല​ണ്ടി​ന്‍റെ തേ​രോ​ട്ടം

മ​യാ​മി: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കാ​യു​ള്ള ലൂ​സേ​ഴ്‌​സ് ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ആ​ദ്യ​പ​കു​തി​യി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ തേ​രോ​ട്ടം. ഫ്രാ​ൻ​സി​നെ​തി​രെ ഇം​ഗ്ല​ണ്ട് നാ​ലു ഗോ​ളി​ന്‍റെ ലീ​ഡാ​ണ് നേ​ടി​യ​ത്. നാ​യ​ക​ൻ ഹാ​രി കെ​യ്‌​നെ ബെ​ഞ്ചി​ലി​രു​ത്തി ഡി​ക്ലാ​ൻ റൈ​സി​ന് ക്യാ​പ്റ്റ​ൻ തൊ​പ്പി ന​ൽ​കി​യാ​ണ് ഇം​ഗ്ല​ണ്ട് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

ക​ളി തു​ട​ങ്ങി മൂ​ന്നാം മി​നി​റ്റി​ൽ ക്യാ​പ്റ്റ​ൻ​ത​ന്നെ ഇം​ഗ്ല​ണ്ടി​നാ​യി ആ​ദ്യ ഗോ​ൾ നേ​ടി. ഫ്രാ​ൻ​സി​ന്‍റെ പ്ര​തി​രോ​ധ​നി​ര​യെ കാ​ഴ്ച​ക്കാ​രാ​ക്കി കോ​ൻ​സ ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി 18-ാം മി​നി​റ്റി​ൽ വീ​ണ്ടും വ​ല കു​ലു​ക്കി. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് ര​ണ്ട് ത​വ​ണ വ​ല കു​ലു​ക്കി സാ​ക്ക ഇം​ഗ്ല​ണ്ടി​ന്‍റെ ലീ​ഡ് 4-0 ആ​യി ഉ​യ​ർ​ത്തി.

സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ മു​ന്നേ​റ്റ​നി​ര​യി​ലു​ണ്ടാ​യി​ട്ടും ഇം​ഗ്ല​ണ്ടി​ന്‍റെ അ​ക്ര​മ​ണ ശൈ​ലി​ക്ക് മു​ന്നി​ൽ ആ​ദ്യ പ​കു​തി​യി​ൽ ഫ്രാ​ൻ​സി​ന് ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല. ഫ്ര​ഞ്ച് കോ​ച്ചാ​യി​ട്ടു​ള്ള ദി​ദി​യ​ർ ദെ​ഷാം​പ്സി​ന്‍റെ 14 വ​ർ​ഷം നീ​ണ്ട ക​രി​യ​റി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​ണി​ത്.

Latest News

Corehub Up