Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Losing Depth

ആഴവും പരപ്പും നഷ്ടപ്പെടുന്ന വേമ്പനാട്

കേ​ര​ള​ത്തി​ന്‍റെ ജൈ​വ​മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും സ​ന്പ​ന്ന​മാ​യ ഒ​രു ത​ണ്ണീ​ർ​ത്ത​ട സ​മു​ച്ച​യ​മാ​ണ് വേ​ന്പ​നാ​ട്. കു​ട്ട​നാ​ട​ൻ ച​തു​പ്പു​ക​ളും കോ​ൾ​പ്ര​ദേ​ശ​ങ്ങ​ളും ചേ​ർ​ന്ന് 13,969 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റോ​ളം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​മേ​ഖ​ല ‘കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ’ കൂ​ടി​യാ​ണ്. ഏ​ക​ദേ​ശം ആ​റാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഒ​രു ബാ​രി​യ​ർ ബീ​ച്ച് ല​ഗൂ​ണാ​യി രൂ​പ​പ്പെ​ട്ട ഈ ​പ്ര​കൃ​തി​ദ​ത്ത ജ​ലാ​ശ​യം ഇ​ന്നു മ​നു​ഷ്യ​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ളും കൈ​യേ​റ്റ​ങ്ങ​ളും മൂ​ലം ശ്വാ​സം​മു​ട്ടി ന​ശി​ക്കു​ക​യാ​ണ്.

വേമ്പനാ​ട് കാ​യ​ൽ ആ​ല​പ്പു​ഴ മു​ത​ൽ അ​ഴീ​ക്കോ​ട് വ​രെ 203.3 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന​തും അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് കൊ​ച്ചി, മു​ന​ന്പം എ​ന്നീ അ​ഴി​ക​ളാ​ൽ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തു​മാ​ണ്. പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല, മീ​ന​ച്ചി​ൽ എ​ന്നീ ന​ദി​ക​ൾ 10,074 ദ​ശ​ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ വെ​ള്ള​മാ​ണ് കാ​യ​ലി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് എ​ല്ലാ​ വ​ർ​ഷ​വും എ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ 67 ശ​ത​മാ​നം തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ലും 12 ശ​ത​മാ​നം വ​ട​ക്കു​കി​ഴ​ക്ക​ൻ കാ​ല​വ​ർ​ഷ​ത്തി​ലു​മാ​ണ്. കൂ​ടാ​തെ പെ​രി​യാ​ർ, മു​വാ​റ്റു​പു​ഴ ന​ദി​ക​ൾ കാ​യ​ലി​ന്‍റെ വ​ട​ക്ക്, മ​ധ്യ​മേ​ഖ​ല​ക​ളി​ൽ വ​ൻ​തോ​തി​ൽ ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്നു.

ബ​ണ്ടും സ്പി​ൽ​വേ​യും പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ങ്ങ​ളും

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യും കു​ട്ട​നാ​ട​ൻ പ​രി​സ്ഥി​തി വ്യ​വ​സ്ഥ​യി​ൽ വ​ലി​യ ആ​ഘാ​ത​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി​യെ ര​ക്ഷി​ക്കാ​നാ​ണ് നി​ർ​മി​ച്ച​തെ​ങ്കി​ലും ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ​ടു​ത്ത തി​ടു​ക്കം, ദീ​ർ​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. 1956ൽ ​രൂ​പ​ക​ൽ​പ​ന ചെ​യ്ത് ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ൾ 1975ൽ ​ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി​ക്ക് ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യാ​നാ​യി നി​ർ​മി​ച്ച​താ​യി​രു​ന്നു. എ​ന്നാ​ൽ, ശാ​സ്ത്രീ​യ​മാ​യ പ​രി​പാ​ല​ന​ത്തി​ന്‍റെ അ​ഭാ​വ​വും ബ​ണ്ട് കൂ​ടു​ത​ൽ സ​മ​യം അ​ട​ച്ചി​ട്ട​തും കാ​യ​ലി​ന്‍റെ സ്വാ​ഭാ​വി​ക അ​ന്ത​രീ​ക്ഷ​ത്തെ മാ​റ്റി​മ​റി​ച്ചു. ബ​ണ്ടി​ന്‍റെ മൂ​ന്നാം ഘ​ട്ടം 2014ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ച് 2019ലാ​ണ് പൂ​ർ​ത്തി​യാ​യ​ത്. കാ​യ​ൽ വ​ട​ക്ക​ൻ മേ​ഖ​ല (ഉ​പ്പു​വെ​ള്ളം നി​റ​ഞ്ഞ​ത്), തെ​ക്ക​ൻ മേ​ഖ​ല (ശു​ദ്ധ​ജ​ലം/​കു​റ​ഞ്ഞ ഉ​പ്പു​വെ​ള്ളം) എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി വേ​ർ​തി​രി​ഞ്ഞു. ബ​ണ്ടി​നു തെ​ക്കു​ഭാ​ഗ​ത്ത് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തോ​ടെ എ​ക്ക​ലും പാ​യ​ലും ജൈ​വ അ​വ​ശി​ഷ്ട​ങ്ങ​ളും വ​ലി​യ​തോ​തി​ൽ അ​ടി​ഞ്ഞു​കൂ​ടി. കാ​യ​ലി​ലെ വെ​ള്ള​ക്കെ​ട്ട് കു​റ​യ്ക്കാ​ൻ നി​ർ​മി​ച്ച 24 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള എ​സി റോ​ഡും (ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡ്) അ​നു​ബ​ന്ധ ക​നാ​ലു​ക​ളും പോ​ള​പ്പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും അ​ടി​യാ​ൻ കാ​ര​ണ​മാ​യി.

കി​ഴ​ക്ക​ൻ​മ​ല​യി​ൽ​നി​ന്ന് പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല, മീ​ന​ച്ചി​ൽ എ​ന്നീ ന​ദി​ക​ളി​ലൂ​ടെ​ എ​ത്തു​ന്ന അ​ധി​ക​ജ​ലം കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​ക്കാ​തെ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടാ​ൻ പ​ന്പാ​ന​ദി​യി​ൽ 1955ലാ​ണ് തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ക​മ്മിഷ​ൻ ചെ​യ്ത​ത്. ക​ട​ൽ ഏ​റ്റ​വും പ്ര​ക്ഷു​ബ്ധ​മാ​യ തോ​ട്ട​പ്പ​ള്ളി​യി​ൽ സ്പി​ൽ​വേ നി​ർ​മി​ച്ച​ത് ആ​ദ്യ തെ​റ്റാ​യി. നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന സ​മ​യ​ത്ത് ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ൽ (ര​ണ്ടു മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള തി​ര) സ്പി​ൽ​വേ വ​ഴി വേ​ണ്ട​ത്ര ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കാ​ൻ സാ​ധി​ക്കി​ല്ല. കൂ​ടാ​തെ ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴ​ക്കു​റ​വും ക​ട​ലി​ലേ​ക്കു വെ​ള്ള​മൊ​ഴു​കു​ന്ന ചാ​ന​ലി​ൽ മ​ണ​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന​തും തി​രി​ച്ച​ടി​യാ​യി. തോ​ട്ട​പ്പ​ള്ളി​യേ​ക്കാ​ൾ ക​ട​ൽ ശാ​ന്ത​മാ​യ സ്ഥ​ല​ത്തു സ്പി​ൽ​വേ നി​ർ​മി​ക്ക​ണ​മെ​ന്ന ഇ​റ്റാ​ലി​യ​ൻ എ​ൻ​ജി​നി​യ​ർ​മാ​രു​ടെ നി​ർ​ദേ​ശം അ​ന്പ​തു​ക​ളി​ൽ ചെ​വി​ക്കൊ​ണ്ടി​രു​ന്നെ​ങ്കി​ൽ ഈ ​പ്ര​തി​സ​ന്ധി വ​രി​ല്ലാ​യി​രി​ന്നു. സ്പി​ൽ​വേ​യി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴം കൂ​ട്ടി​യാ​ലും ല​വ​ണാ​ശം കൂ​ടു​ത​ലു​ള്ള ക​ട​ൽ​വെ​ള്ളം തി​രി​ച്ചു ക​യ​റു​ക​യ​ല്ലാ​തെ, കൂ​ടു​ത​ൽ ഡി​സ്ചാ​ർ​ജ് ന​ട​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. 2018, 2019 പ്ര​ള​യ​സ​മ​യ​ത്ത് ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യും ത​ട​സ​മാ​യി​നി​ന്ന​ത് പ്ര​ള​യ​ത്തി​ന്‍റെ ആ​ഘാ​തം കൂ​ട്ടി.

കു​ട്ട​നാ​ട് പാ​ക്കേ​ജ് ന​ട​പ്പാ​ക്ക​ലി​ലെ വീ​ഴ്ച

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യും സൃ​ഷ്ടി​ച്ച പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും പ്ര​ള​യ നി​യ​ന്ത്ര​ണം ശാ​സ്ത്രീ​യ​മാ​ക്കാ​നും ഉ​ദ്ദേ​ശി​ച്ചാ​ണ് കു​ട്ട​നാ​ട് പാ​ക്കേ​ജ് വി​ഭാ​വ​നം ചെ​യ്ത​ത്. കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ 2007ൽ ​സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 1,840 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ‘കു​ട്ട​നാ​ട് പാ​ക്കേ​ജ്’ എ​ന്ന പേ​രി​ൽ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ മ​ധ്യ​ത്തി​ലു​ള്ള ക​ല്ലു​ബ​ന്ധി​ത ഭാ​ഗം മാ​റ്റി ഷ​ട്ട​ർ സ്ഥാ​പി​ക്കു​ക, ശാ​സ്ത്രീ​യ​മാ​യി ബ​ണ്ടു തു​റ​ക്കു​ക, വ​ട​ക്ക​ൻ ഭാ​ഗ​ത്തെ​യും തെ​ക്ക​ൻ ഭാ​ഗ​ത്തെ​യും ല​വ​ണാം​ശം നി​ല​നി​ർ​ത്താ​നും കാ​യ​ൽ ശു​ചീ​ക​ര​ണ​ത്തി​നും​വേ​ണ്ടി ഒ​ക്‌ടോ​ബ​ർ മു​ത​ൽ മേ​യ് വ​രെ​യു​ള്ള വ​ര​ണ്ട മാ​സ​ങ്ങ​ളി​ൽ കൃ​ഷിസ​മ​യം ക്ര​മീ​ക​രി​ച്ച് ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ടു​ക, കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ലും മ​ണ്ണും നീ​ക്കം ചെ​യ്ത് സ്വാ​ഭാ​വി​ക ജ​ല​സ​ഞ്ചാ​രം പു​നഃ​സ്ഥാ​പി​ക്കു​ക, തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴം കൂ​ട്ടു​ക, ക​ട​ൽ​മു​ഖ​ത്ത് അ​ടി​യു​ന്ന മ​ണ​ൽ നീ​ക്കു​ക, സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ പു​തു​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന നി​ർ​ദേ​ശം. ഈ ​നി​ർ​ദേ​ശം പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്കാ​ത്ത​തു വേ​ന്പ​നാ​ട് ത​ണ്ണീ​ർ​ത​ട ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യി. 

Latest News

Corehub Up