തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി കെ.എസ്. അഞ്ജു ചുമതലയേറ്റു. 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു. സബ് കളക്ടർ, ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ, അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ, കെഎസ്ബിസിഡിസി എംഡി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.