തൃശൂർ: ലൂർദ് മെട്രോപൊളിറ്റൻ ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു ഭക്തസംഘടന ഏകോപനസമിതിയുടെ നേതൃത്വത്തിൽ തിരുനാൾ വിളംബര ബൈക്ക് റാലി നടത്തി.
കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ സമിതി കണ്‍വീനർ ഷിനോ സൈമണിനു പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു. സഹവികാരിമാരായ ഫാ. ഷോജോമോൻ മഞ്ഞാടിക്കൽ, ഫാ. ഗോഡ് വിൻ കിഴക്കൂടൻ, തിരുനാൾ ജനറൽ കണ്‍വീനർ ജോർജ് മഞ്ഞില, ട്രസ്റ്റിമാരായ ആന്റോ പാലത്തിങ്കൽ, ജോഷൻ ജോർജ്, അജി ഫ്രാൻസിസ്, പ്രതിനിധിയോഗം സെക്രട്ടറി ജോജു മഞ്ഞില, ഏകോപനസമിതി ഭാരവാഹികൾ, സംഘടനാഭാരവാഹികൾ, അംഗങ്ങൾ, തിരുനാൾ കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.