Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LowTariff

കുറഞ്ഞ തീരുവയിലെ പാര

ഇ​​​​ന്ത്യ അ​​​​ട​​​​ക്കം 60 രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള പു​​​​തി​​​​യ തീ​​​​രു​​​​വ അ​​​​മേ​​​​രി​​​​ക്ക പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഇ​​​​ന്ത്യ​​​​ക്ക് 10 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ. ഒ​​​​റ്റ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ ആ​​​​ശ്വാ​​​​സം. പ​​​​ക്ഷേ, വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ആ​​​​ശ്വാ​​​​സ​​​​മി​​​​ല്ല എ​​​​ന്നു കാ​​​​ണാം. മാ​​​​ത്ര​​​​മ​​​​ല്ല പ​​​​ല ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ന്ത്യ​​​​ക്ക് ആ​​​​ഘാ​​​​ത​​​​വും വ​​​​രു​​​​ന്നു​​​​ണ്ട്. ഇ​​​​ന്ത്യ​​​​ൻ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കു സാ​​​​ധാ​​​​ര​​​​ണ ക​​​​സ്റ്റം​​​​സ് തീ​​​​രു​​​​വ​​​​യ്ക്കു പു​​​​റ​​​​മേ​​​​യാണ് ഈ 10 ​​​​ശ​​​​ത​​​​മാ​​​​നം.

ഇ​​​​ന്ന​​​​ലെ കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ച്ച ഒ​​​​രു താ​​​​​ത്കാ​​​​ലി​​​​ക തീ​​​​രു​​​​വ​​​​യ്ക്കു പ​​​​ക​​​​രം ചു​​​​മ​​​​ത്താ​​​​ൻ പോ​​​​കു​​​​ന്ന പ​​​​ല തീ​​​​രു​​​​വ​​​​ക​​​​ളി​​​​ൽ ഒ​​​​ന്നു മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. അ​​​​വ​​​​സാ​​​​നി​​​​ച്ച തീ​​​​രു​​​​വ 10 ശ​​​​ത​​​​മാ​​​​നം ആ​​​​യി​​​​രു​​​​ന്നു. പ​​​​ക​​​​രം വ​​​​ന്ന​​​​തും 10 ശ​​​​ത​​​​മാ​​​​നം. ഇ​​​​ത് അ​​​​ടി​​​​മ​​​​പ്പ​​​​ണി​​​​ക്കെതി​​​​രാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഫ​​​​ലം. ക​​​​യ​​​​റ്റു​​​​മ​​​​തി സ​​​​ബ്‌​​​​സി​​​​ഡി, അ​​​​മി​​​​ത ഉ​​​​ത്​​​​പാ​​​​ദ​​​​ന​​​​ശേ​​​​ഷി തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​ൻ വ്യാ​​​​പാ​​​​ര​​​​പ്ര​​​​തി​​​​നി​​​​ധി​​​​യു​​​​ടെ ഓ​​​​ഫീസ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. അ​​​​തി​​​​ന്‍റെ ഫ​​​​ലം വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന​​​​തേ ഉ​​​​ള്ളൂ.
തീ​​​​രു​​​​വ​​​​യു​​​​ദ്ധം തു​​​​ട​​​​രു​​​​ന്നു

ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ ശേ​​​​ഷം തു​​​​ട​​​​ങ്ങി​​​​യ തീ​​​​രു​​​​വ​​​​യു​​​​ദ്ധം ഇ​​​​വി​​​​ടെ തീ​​​​രു​​​​ന്നി​​​​ല്ല. ഇ​​​​ന്ത്യ​​​​യു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ളും തീ​​​​രു​​​​ന്നി​​​​ല്ല. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ഇ​​​​ന്ത്യ-യു​​​​എ​​​​സ് വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ർ ഒ​​​​പ്പു​​​​വ​​​​യ്ക്കാ​​​​ത്ത​​​​ത്. ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ തീ​​​​ർ​​​​ന്ന​​​​താ​​​​ണ്. 50 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​മേ​​​​രി​​​​ക്ക ചു​​​​മ​​​​ത്തി​​​​യി​​​​രു​​​​ന്ന തീ​​​​രു​​​​വ. അ​​​​തി​​​​ന്‍റെ സ്ഥാ​​​​ന​​​​ത്ത് 18 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ ഇ​​​​ന്ത്യ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. പ​​​​ക്ഷേ ട്രം​​​​പി​​​​ന്‍റെ ‘പ​​​​ക​​​​രം തീ​​​​രു​​​​വ’ സം​​​​ബ​​​​ന്ധി​​​​ച്ച കേ​​​​സി​​​​ൽ യു​​​​എ​​​​സ് സു​​​​പ്രീം​​​കോ​​​​ട​​​​തി അ​​​​ന്നു വി​​​​ധി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നി​​​​ല്ല. വി​​​​ധി​​​​ക്കു​​​​മു​​​​മ്പ് ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചാ​​​​ൽ വി​​​​ധി​​​​യു​​​​ടെ ആ​​​​നു​​​​കൂ​​​​ല്യം കി​​​​ട്ടാ​​​​തെപോ​​​​യാ​​​​ലോ എ​​​​ന്ന് ഇ​​​​ന്ത്യ ശ​​​​ങ്കി​​​​ച്ചു.

വി​​​​ധി വ​​​​ന്ന​​​​പ്പോ​​​​ൾ ‘പ​​​​ക​​​​രം തീ​​​​രു​​​​വ’ അ​​​​സാ​​​​ധു​​​​വാ​​​​യി. ട്രം​​​​പ് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തി​​​​ല്ല. 1974ലെ ​​​​വ്യാ​​​​പാ​​​​രനി​​​​യ​​​​മ​​​​ത്തി​​​​ലു​​​​ള്ള 122-ാം വ​​​​കു​​​​പ്പ് ന​​​​ൽ​​​​കു​​​​ന്ന അ​​​​ധി​​​​കാ​​​​രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു പു​​​​തി​​​​യ താ​​​ത്കാ​​​​ലി​​​​ക തീ​​​​രു​​​​വ (10%) ചു​​​​മ​​​​ത്തി. ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലെ ആ ​​​​തീ​​​​രു​​​​വ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​വ​​​​ധി കാ​​​​ലാ​​​​വ​​​​ധി​​​​യാ​​​​യ 150 ദി​​​​വ​​​​സം ഇ​​​​ന്ന​​​​ലെ തീ​​​​ർ​​​​ന്നു. അ​​​​തി​​​​നു​​​മു​​​​മ്പ് നി​​​​യ​​​​മ​​​​ത്തി​​​​ലെ 301-ാം വ​​​​കു​​​​പ്പ് പ്ര​​​​കാ​​​​രം ചി​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. അ​​​​തി​​​​ലൊ​​​​ന്നാ​​​​ണ് അ​​​​ടി​​​​മ​​​​പ്പ​​​​ണി.

അ​​​​ടി​​​​മ​​​​പ്പ​​​​ണി ഇ​​​​ല്ലെ​​​​ങ്കി​​​​ലും...

ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​ടി​​​​മ​​​​പ്പ​​​​ണി ഉ​​​​ണ്ടെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. അ​​​​ങ്ങ​​​​നെ പ​​​​രാ​​​​തി​​​​യുമി​​​​ല്ല. പ​​​​ക്ഷേ, യു​​​​എ​സ് വ്യാ​​​​പാ​​​​ര പ്ര​​​​തി​​​​നി​​​​ധി ഉ​​​​ട​​​​ക്കി. ഇ​​​​ന്ത്യ​​​​ക്കു 12.5 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ ചു​​​​മ​​​​ത്തു​​​​മെ​​​​ന്നു മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. ഇ​​​​തേത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ടി​​​​മ​​​​പ്പ​​​​ണി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ർ​​​​മി​​​​ച്ച ഒ​​​​ന്നും ഇ​​​​ന്ത്യ​​​​യി​​​​ൽ​​​നി​​​ന്ന് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​ൻ പാ​​​​ടി​​​​ല്ല എ​​​​ന്ന ഉ​​​​ത്ത​​​​ര​​​​വ് ജൂ​​​​ലൈ 13നു ​​​​പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. അ​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചാ​​​​ണ് ഇ​​​​ന്ത്യ​​​​യെ 12.5ൽനി​​​​ന്നു 10 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ പ​​​​ട്ടി​​​​ക​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​ത്.

സ​​​​ബ്‌​​​​സി​​​​ഡി, അ​​​​മി​​​​ത ഉ​​​​ത്​​​​പാ​​​​ദ​​​​നം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും ഇ​​​​തേ​​​​പോ​​​​ലെ തീ​​​​രു​​​​വ വ​​​​ന്നെ​​​​ന്നു വ​​​​രാം. വ​​​​ന്നി​​​​ല്ലെ​​​​ന്നും വ​​​​രാം. അ​​​​വ​​​​യി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ക​​​​ഴി​​​​ഞ്ഞു ഫ​​​​യ​​​​ൽ ക്ലോ​​​​സ് ചെ​​​​യ്താ​​​​ലേ ആ​​​​ശ്വ​​​​സി​​​​ക്കാ​​​​നാ​​​​കൂ. എ​​​​ങ്കി​​​​ലും 12.5 ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​യ​​​​ത് ചെ​​​​റി​​​​യ ആ​​​​ശ്വാ​​​​സ​​​​മാ​​​​കും.

അ​​​​വ​​​​രും ന​​​​മ്മ​​​​ളും ഒ​​​​പ്പം

തീ​​​​രു​​​​വ മാ​​​​ത്ര​​​​മ​​​​ല്ല വി​​​​ഷ​​​​യം. ന​​​​മു​​​​ക്കു വ്യാ​​​​പാ​​​​രമ​​​​ത്സ​​​​ര​​​​മു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​തേ നി​​​​ര​​​​ക്കുത​​​​ന്നെ​​​​യാ​​​​ണ്. വ​​​​സ്‌​​​​ത്ര​​​​ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശ്, പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ശ്രീ​​​​ല​​​​ങ്ക എ​​​​ന്നി​​​​വ​​​​യോ​​​​ട് ഇ​​​​ന്ത്യ​​​​ക്കു മ​​​​ത്സ​​​​ര​​​​മു​​​​ണ്ട്. അ​​​​വ​​​​യ്ക്കും ഇ​​​​തേ നി​​​​ര​​​​ക്കു ത​​​​ന്നെ.
ഇ​​​​ന്തോ​​​നേ​​​​ഷ്യ, കം​​​​ബോ​​​​ഡി​​​​യ, മ​​​​ലേ​​​​ഷ്യ എ​​​​ന്നി​​​​വ​​​​യോ​​​​ടു മ​​​​ത്സ​​​​രി​​​​ച്ചാ​​​​ണു പ​​​​ല ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ന്ത്യ ക​​​​യ​​​​റ്റു​​​​മ​​​​തി സാ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. അ​​​​വ​​​​ർ​​​​ക്കും 10 ശ​​​​ത​​​​മാ​​​​നം ത​​​​ന്നെ. ഇ​​​​ന്ത്യ​​​​ക്കു മ​​​​ത്സ​​​​ര​​​​മു​​​​ള്ള ചൈ​​​​ന, വി​​​​യ​​​​റ്റ്നാം രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു 12.5 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ ഉ​​​​ണ്ട്. 2.5 ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​കം.

മ​​​​റ്റൊ​​​​രു പാ​​​​ര​​​​യും തീ​​​​രു​​​​വ​​​​യി​​​​ൽ ഉ​​​​ണ്ട്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​നി​​​​ന്നു പ​​​​രു​​​​ത്തി വാ​​​​ങ്ങി വ​​​​സ്ത്ര​​​​ങ്ങ​​​​ളും തു​​​​ണി​​​​ക​​​​ളും ഉ​​​​ണ്ടാ​​​​ക്കി ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്കു മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു തീ​​​​രു​​​​വ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്നു. ബം​​​​ഗ്ലാ​​​​ദേ​​​​ശും കം​​​​ബോ​​​​ഡി​​​​യ​​​​യും ഇ​​​ന്തോ​​​നേ​​​ഷ്യ​​​​യും മ​​​​ലേ​​​​ഷ്യ​​​​യും ഈ ​​​​ഒ​​​​ഴി​​​​വി​​​​ന് അ​​​​ർ​​​​ഹ​​​​രാ​​​​കും. മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് ഇ​​​​ന്ത്യ​​​​ൻ വ​​​​സ്ത്ര ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​ർ​​​​ക്ക് ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി ആ​​​​കും എ​​​​ന്ന​​​​ർ​​​​ഥം.

വ​​​​ലി​​​​യ വ്യാ​​​​പാ​​​​ര​​​​പ​​​​ങ്കാ​​​​ളി

ഇ​​​​ന്ത്യ​​​​യു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വ്യാ​​​​പാ​​​​രപ​​​​ങ്കാ​​​​ളി​​​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക. ഒ​​​​ന്നാ​​​​മ​​​​ത്തേ​​​​ത് ചൈ​​​​ന. ഇ​​​​ന്ത്യ-​​​​ചൈ​​​​ന വ്യാ​​​​പാ​​​​രം 2025ൽ 15,560 ​​​​കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റേതാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​ൽ 13,100 കോ​​​​ടി ഡോ​​​​ള​​​​റും ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി ആ​​​​ണ്. അ​​​​ങ്ങോ​​​​ട്ടു ക​​​​യ​​​​റ്റു​​​​മ​​​​തി 2,460 കോ​​​​ടി ഡോ​​​​ള​​​​ർ മാ​​​​ത്രം.

അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ വ്യാ​​​​പാ​​​​രം 14,940 കോ​​​​ടി ഡോ​​​​ള​​​​റി​​​ന്‍റേ​​​താ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​നി​​​​ന്നു ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്ത​​​​ത് 10,380 കോ​​​​ടി ഡോ​​​​ള​​​​ർ. ഇ​​​​ന്ത്യ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്ത​​​​ത് 4,560 കോ​​​​ടി ഡോ​​​​ള​​​​ർ. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​നി​​​​ന്ന് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ക​​​​യ​​​​റ്റു​​​​മ​​​​തി ന​​​​ട​​​​ത്തു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​യ​​​​തു കൊ​​​​ണ്ട് അ​​​​മേ​​​​രി​​​​ക്ക​​​​യോ​​​​ട് ഉ​​​​ട​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കു താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ല.

എ​​​​ന്നാ​​​​ൽ, 301-ാം വ​​​​കു​​​​പ്പു​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ പ്ര​​​​ഹ​​​​സ​​​​ന​​​​ങ്ങ​​​​ളും തീ​​​​രു​​​​വ ഭീ​​​​ഷ​​​​ണി​​​​യും ഇ​​​​ന്ത്യ​​​​യെ വ​​​​ല്ലാ​​​​തെ വി​​​​ഷ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. പ​​​​ക്ഷേ, ഗ​​​​വ​​​​ൺ​​​മെ​​​​ന്‍റ് അ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ മൗ​​​​ന​​​​മാ​​​​ണു പു​​​​ല​​​​ർ​​​​ത്തു​​​​ന്ന​​​​ത്. മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ, വ്യാ​​​​പാ​​​​ര​​​​മ​​​​ത്സ​​​​രം തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം കാ​​​​ണി​​​​ക്കു​​​​ന്ന ആ​​​​ത്മാ​​​​ർ​​​​ഥ​​​​ത​​​​യി​​​​ല്ലാ​​​​ത്ത താ​​​​ത്​​​​പ​​​​ര്യ​​​​ത്തെ നാ​​​​ട​​​​കം എ​​​​ന്നു വി​​​​ളി​​​​ച്ചു വി​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​ൻ പോ​​​​ലും ഇ​​​​ന്ത്യ ത​​​​യാ​​​​റാ​​​​കു​​​​ന്നി​​​​ല്ല.

വ്യാ​​​​പാ​​​​ര​​​​വും യു​​​​ദ്ധംത​​​​ന്നെ

പ​​​​ണ​​​​മു​​​​ള്ള​​​​വ​​​​നാ​​​​ണു ക​​​​മ്പോ​​​​ള​​​​ത്തി​​​​ലെ രാ​​​​ജാ​​​​വ് എ​​​​ന്നും പ​​​​ണ​​​​മു​​​​ള്ള​​​​വ​​​​ൻ തോ​​​​ന്ന്യാ​​​​സം കാ​​​​ണി​​​​ച്ചാ​​​​ൽ വി​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​ൻ ആ​​​​ളു​​​​ക​​​​ളി​​​​ല്ല എ​​​​ന്നും ആ​​​​ണ് ഇ​​​​തി​​​​ൽ കാ​​​​ണു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​​ടെ 18 -20 ശ​​​​ത​​​​മാ​​​​നം നേ​​​​രി​​​​ട്ട് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്നു. വേ​​​​റൊ​​​​രു ഏ​​​​ഴെ​​​​ട്ടു ശ​​​​ത​​​​മാ​​​​നം മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ മൂ​​​​ല്യ​​​വ​​​​ർ​​​​ധ​​​​ന വ​​​​രു​​​​ത്തി​​​​യോ പാ​​​​യ്ക്കിം​​​​ഗ് മാ​​​​റ്റി​​​​യോ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്നു.

അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ർ വാ​​​​ങ്ങു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ കൊ​​​​ഞ്ചും മ​​​​റ്റും കൂ​​​​ടി​​​​യ വി​​​​ല​​​​യ്ക്കു വാ​​​​ങ്ങാ​​​​ൻ അ​​​​ധി​​​​കം ആ​​​​ൾ​​​​ക്കാ​​​​ർ ഇ​​​​ല്ലെ​​​​ന്നു ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മ​​​​ന​​​​സി​​​​ലാ​​​​യ​​​​താ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ട് എ​​​​ല്ലാ​​​​വ​​​​രും മൗ​​​​നം അ​​​​ല​​​​ങ്കാ​​​​ര​​​​മാ​​​​യി കൊ​​​​ണ്ടുന​​​​ട​​​​ക്കു​​​​ന്നു. ലോ​​​​ക​​​​വ്യാ​​​​പാ​​​​ര​​​​ത്തി​​​​ലെ സ​​​​ർ​​​​വ ക​​​​രാ​​​​റു​​​​ക​​​​ളും മ​​​​ര്യാ​​​​ദ​​​​ക​​​​ളും കാ​​​​റ്റി​​​​ൽ പ​​​​റ​​​​ത്തി ട്രം​​​​പ് ത​​​ന്‍റെ ഇം​​​​ഗി​​​​തം അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ കൂ​​​​ട്ടാ​​​​യി ചെ​​​​റു​​​​ക്കാ​​​​ൻ വ​​​​ലി​​​​യ വ​​​​മ്പ് ഭാ​​​​വി​​​​ച്ചി​​​​രു​​​​ന്ന യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ​​​പോ​​​​ലും ഉ​​​​ണ്ടാ​​​​യി​​​​ല്ല.

ആ ​​​​വി​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യു​​​​ള്ള അ​​​​ശ്വ​​​​മേ​​​​ധ​​​​മാ​​​​ണ് ട്രം​​​​പി​​​​ന്‍റെ പു​​​​തി​​​​യ തീ​​​​രു​​​​വ​​​​യി​​​​ലും മു​​​​ൻ​​​​പു പ്ര​​​​ഖ്യാ​​​​പി​​​​ച്ച ജ​​​​ന​​​​റി​​​​ക് ഔ​​​​ഷ​​​​ധ തീ​​​​രു​​​​വ​​​​യി​​​​ലും കാ​​​​ണു​​​​ന്ന​​​​ത്. മി​​​​സൈ​​​​ലു​​​​ക​​​​ളും ഡ്രോ​​​​ണു​​​​ക​​​​ളും കൊ​​​​ണ്ടു​​​​ള്ള യു​​​​ദ്ധ​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ ന​​​​ശീ​​​​ക​​​​ര​​​​ണ​​​​ശേ​​​​ഷി കു​​​​റ​​​​ഞ്ഞ​​​​ത​​​​ല്ല വ്യാ​​​​പാ​​​​ര​​​​യു​​​​ദ്ധം. ജ​​​​ന​​​​ങ്ങ​​​​ളെ കൊ​​​​ല്ലു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും അ​​​​വ​​​​രു​​​​ടെ തൊ​​​​ഴി​​​​ലും വ​​​​രു​​​​മാ​​​​ന​​​​വും ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​ൻ ല​​​​ക്ഷ്യം​​​തെ​​​​റ്റി​​​​യ വ്യാ​​​​പാ​​​​ര​​​​യു​​​​ദ്ധ​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ഴി​​​​യും.

Latest News

Corehub Up