കൊച്ചി: പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ‘വമ്പൻ ഓണം കൊമ്പൻ ഓഫർ’ പദ്ധതിയുടെ നറുക്കെടുപ്പിൽ 5,000ത്തിലധികം വിജയികളെ തെരഞ്ഞെടുത്തു. പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന മെഗാ നറുക്കെടുപ്പിൽ പ്രമുഖ സഞ്ചാരിയും എഴുത്തുകാരനും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായിരുന്നു.
ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികൾക്ക് ഹീറോ മാവെറിക് 440 ബൈക്കുകൾ, ലേഡീസ് ഇലക്ട്രിക് സ്കൂട്ടറുകൾ, ടിവി, എസി, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, പ്രീമിയം സൗണ്ട് ബാറുകൾ, സ്വർണം, വെള്ളി നാണയങ്ങൾ തുടങ്ങിയ സമ്മാനങ്ങളാണു ലഭിക്കുന്നത്. വിജയികളുടെ പൂർണമായ പട്ടിക പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.pittappillilonline.com - ൽ പ്രസിദ്ധീകരിക്കും.
ട്രാവൽ വ്ലോഗർ സുജിത്ത് ഭക്തൻ, കൊട്ടാരം ട്രേഡിംഗ് കമ്പനി, നോൾട്ട ഡയറക്ടർ ആന്റണി കൊട്ടാരം, പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സിഇഒ കിരൺ വർഗീസ്, ഡയറക്ടർമാരായ ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, മരിയ പോൾ, അജോ തോമസ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
ഓണക്കാലത്തെ വില്പനയിൽ മികച്ച പ്രകടനം കാഴ്ചവച്ച പിട്ടാപ്പിള്ളിൽ ജീവനക്കാർക്കുള്ള പെർഫോമൻസ് കാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
37 വർഷമായി പ്രവർത്തിക്കുന്ന പിട്ടാപ്പിള്ളിൽ ഏജൻസീസിനു കേരളത്തിൽ 88 ഷോറൂമുകളുണ്ട്. ബ്രാൻഡഡ് ഉത്പന്നങ്ങൾ വിപണിയിലെ ഏറ്റവും മികച്ച വിലയിൽ സ്വന്തമാക്കാനും 31,000 വരെ കാഷ്ബാക്കിനും ആകർഷകമായ ഫിനാൻസ് ആനുകൂല്യങ്ങൾക്കും പിട്ടാപ്പിള്ളിലിൽ അവസരമുണ്ട്.
ഓൺലൈൻ ഷോപ്പിംഗിനും ഓഫറുകളുടെ കൂടുതൽ വിവരങ്ങൾക്കും: www.pittappillilonline .com, ഫോൺ: 70340 88999.