Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LufthansaFlight

Europe

യാ​ത്ര​ക്കാ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം; ലു​ഫ്താ​ൻ​സ വി​മാ​നം സ്കോ​ട്‌​ല​ൻ​ഡി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്ന് അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ​യി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന ലു​ഫ്താ​ൻ​സ വി​മാ​നം യാ​ത്ര​ക്കാ​ര​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് വ​ട​ക്ക​ൻ അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ന് മു​ക​ളി​ൽ വ​ച്ച് വ​ഴി​തി​രി​ച്ചു​വി​ട്ടു.

തു​ട​ർ​ന്ന് വി​മാ​നം സ്കോ​ട്​ല​ൻ​ഡി​ലെ ഗ്ലാ​സ്‌​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്തു. 358 യാ​ത്ര​ക്കാ​രു​മാ​യി വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.24-ഓ​ടെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ട്ട LH 430 ന​മ്പ​ർ ബോ​യിം​ഗ് 747-8 ജം​ബോ​ജെ​റ്റി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.

ഒ​ൻ​പ​ത് മ​ണി​ക്കൂ​ർ നീ​ളു​ന്ന യാ​ത്ര​യ്ക്കി​ടെ വി​മാ​നം വ​ട​ക്ക​ൻ അ​റ്റ്ലാ​ന്‍റി​ക്കി​ന് മു​ക​ളി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഒ​രു യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര​മാ​യ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. രോ​ഗി​ക്ക് അ​തി​വേ​ഗം വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പൈ​ല​റ്റ് എയർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ക​യും വി​മാ​നം ഗ്ലാ​സ്‌​ഗോ​യി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ക​യു​മാ​യി​രു​ന്നു.

ജ​ർമ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 225-ഓ​ടെ വി​മാ​നം ഗ്ലാ​സ്‌​ഗോ​യി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു.

അ​ടി​യ​ന്ത​ര ചി​കി​ത്സ: രോ​ഗ​ബാ​ധി​ത​നാ​യ യാ​ത്ര​ക്കാ​ര​ന്‍റെ സ്വ​കാ​ര്യ​ത മു​ൻ​നി​ർ​ത്തി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വി​മാ​നം ഇ​റ​ങ്ങി​യ ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഷി​ക്കാ​ഗോ യാ​ത്ര റ​ദ്ദാ​ക്കി: രോ​ഗി​യു​ടെ ല​ഗേ​ജു​ക​ൾ ഇ​റ​ക്കാ​നും വി​മാ​ന​ത്തി​ൽ വീ​ണ്ടും ഇ​ന്ധ​നം നി​റ​യ്ക്കാ​നും ഗ്ലാ​സ്‌​ഗോ​യി​ൽ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ത്തു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​പ​ര​മാ​യ ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ ഷി​ക്കാ​ഗോ​യി​ലേ​ക്കു​ള്ള യാ​ത്ര പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കാ​ൻ ലു​ഫ്താ​ൻ​സ തീ​രു​മാ​നി​ച്ചു.

വി​മാ​നം ഗ്ലാ​സ്‌​ഗോ​യി​ൽ നി​ന്ന് തി​രി​കെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങി.​ ഷി​ക്കാ​ഗോ​യി​ൽ നി​ന്ന് നി​ശ്ച​യി​ച്ചി​രു​ന്ന മ​ട​ക്ക സ​ർ​വീ​സും റ​ദ്ദാ​ക്കി.

യാ​ത്ര​ക്കാ​ർ​ക്ക് ബ​ദ​ൽ ക്ര​മീ​ക​ര​ണം: ഷി​ക്കാ​ഗോ​യി​ലേ​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന 358 യാ​ത്ര​ക്കാ​ർ​ക്കാ​യി മ​റ്റ് എ​യ​ർ​ലൈ​നു​ക​ളി​ലും തു​ട​ർ​ന്നു​ള്ള സ​ർ​വീ​സു​ക​ളി​ലു​മാ​യി ബ​ദ​ൽ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യെ​ന്ന് ലു​ഫ്താ​ൻ​സ അ​റി​യി​ച്ചു.

Latest News

Corehub Up