Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lulu Group Hands Over The Key

Kannur

അ​ശ്വ​തി​ക്കും കു​ടും​ബ​ത്തി​നും ഇ​നി സ്വ​ന്തം വീ​ട്ടി​ലു​റ​ങ്ങാം

ത​ളി​പ്പ​റ​മ്പ്: ത്രോ​ബോ​ൾ താ​രം അ​ശ്വ​തി​ക്കും കു​ടും​ബ​ത്തി​നും ഇ​നി സ്വ​ന്തം വീ​ട്ടി​ൽ സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ങ്ങാം. ബാ​ങ്ക് ജ​പ്തി ചെ​യ്ത വീ​ട് പ​ണ​മ​ട​ച്ച് വീ​ണ്ടെ​ടു​ത്ത ലു​ലു ഗ്രൂ​പ്പ് വീ​ടി​ന്‍റെ താ​ക്കോ​ൽ ഇ​ന്ന​ലെ രാ​വി​ലെ കു​ടും​ബ​ത്തി​ന് കൈ​മാ​റി. അ​ശ്വ​തി​യും കു​ടും​ബ​വും ക​ഴി​ഞ്ഞി​രു​ന്ന വീ​ട് ജ​പ്തി ചെ​യ്ത വി​വ​ര​മ​റി​ഞ്ഞ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി ഇ​വ​ർ​ക്ക് ര​ക്ഷ​ക​നാ​കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ പു​ളി​മ്പ​റ​മ്പ് തോ​ട്ടാ​റ​ന്പി​ലെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി ലു​ലു ഗ്രൂ​പ്പ് ഇ​ന്ത്യ മീ​ഡി​യ ഹെ​ഡ് എ​ൻ.​ബി. സ്വ​രാ​ജ്, ലു​ലു കാ​ലി​ക്ക​ട്ട് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് മാ​ട്ടി​ൽ, കേ​ര​ള ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. രാ​ജേ​ഷ്, റീ​ജ​ണ​ൽ മാ​നേ​ജ​ർ എം.​കെ. ഷാ​ജി, ത​ളി​പ്പ​റ​മ്പ് സീ​നി​യ​ർ മാ​നേ​ജ​ർ മ​നൂ​ജ് എ​ന്നി​വ​ർ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റു​ക​യാ​യി​രു​ന്നു. 35 ല​ക്ഷം രൂ​പ​യാ​ണ് കേ​ര​ള ബാ​ങ്കി​ൽ പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യു​മാ​യി അ​ട​യ്ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. ബാ​ങ്കു​മാ​യി സം​സാ​രി​ച്ച് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യി​ലൂ​ടെ 22 ല​ക്ഷം രൂ​പ​യാ​ണ് ലു​ലു​ഗ്രൂ​പ്പ് ത​ളി​പ്പ​റ​മ്പ് കേ​ര​ള ബാ​ങ്കി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ​ണ​മ​ട​ച്ച​ത്.

ത്രോ​ബോ​ളി​ല്‍ ഏ​ഴു വ​ർ​ഷ​ത്തോ​ളം സം​സ്ഥാ​ന ടീ​മം​ഗ​മാ​യി​രു​ന്നു അ​ശ്വ​തി. ഭ​ർ​ത്താ​വ് നി​ധി​ൻ, മ​ക്ക​ളാ​യ അ​കൃ​ത, ആ​മി​യ, ഭ​ർ​തൃ​മാ​താ​പി​താ​ക്ക​ളാ​യ തോ​മ​സ്, ആ​രം​ഭ​ൻ സു​നി​ല എ​ന്നി​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ടാ​ണ് വാ​യ്പാ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് കേ​ര​ള ബാ​ങ്ക് ജ​പ്തി ചെ​യ്ത് അ​ട​ച്ചു​പൂ​ട്ടി സീ​ൽ ചെ​യ്തി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് വീ​ടി​നു സ​മീ​പ​ത്തെ ഒ​റ്റ മു​റി ഷെ​ഡി​ലാ​യി​രു​ന്നു ആ​റം​ഗ കു​ടും​ബം ദ​യ​നീ​യാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന​ത്. വീ​ട് നി​ർ​മി​ക്കാ​നാ​യെ​ടു​ത്ത വാ​യ്പാ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​താ​യി​രു​ന്നു ജ​പ്തി​യി​ലേ​ക്ക് എ​ത്തി​യ​ത്.

Latest News

Corehub Up