ഷിക്കാഗോ: ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആരോഗ്യത്തിനായി പ്രാർഥിച്ച് ഷിക്കാഗോയിലെ വിശ്വാസി സമൂഹം. ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കിടയിലാണ് ഹോളി നെയിം കത്തീഡ്രലിൽ എത്തിയ വിശ്വാസികൾ മാർപാപ്പയുടെ ആരോഗ്യത്തിനായി പ്രാർഥനകൾ അർപ്പിച്ചത്.
അതേസമയം, ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതിനെത്തുടര്‍ന്ന് മാര്‍പാപ്പ ഈയാഴ്ച ശസ്ത്രക്രിയ നടത്തും. റോമിലെ അഗസ്തിനോ ജെമെല്ലി പോളിക്ലിനിക്കിലാണ് ശസ്ത്രക്രിയ നടത്തുക.
ഈയാഴ്ച ആദ്യം ശസ്ത്രക്രിയ നടക്കുമെന്നു വത്തിക്കാന്‍ പ്രസ് ഓഫിസ് ഡയറക്ടര്‍ മത്തെയോ ബ്രൂണി പറഞ്ഞു. മാര്‍പാപ്പയ്ക്ക് ഒരാഴ്ച ചികിത്സയില്‍ തുടരേണ്ടി വരുമെന്നും അടുത്ത ദിവസങ്ങളിലെ പൊതുപരിപാടികള്‍ റദ്ദാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.