x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​പാ​പ്പ​യ്ക്കാ​യി പ്രാ​ർ​ഥി​ച്ച് ഷി​ക്കാ​ഗോ​യി​ലെ വി​ശ്വാ​സി സ​മൂ​ഹം

പി.​പി. ചെ​റി​യാ​ൻ
Published: October 12, 2026 11:28 AM IST | Updated: October 12, 2026 11:28 AM IST

ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍പാ​പ്പ (ഫയൽ ചിത്രം)

ഷി​ക്കാ​ഗോ: ‌ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍പാ​പ്പ​യുടെ ആ​രോ​ഗ്യ​ത്തി​നാ​യി പ്രാ​ർ​ഥി​ച്ച് ഷി​ക്കാ​ഗോ​യി​ലെ വി​ശ്വാ​സി സ​മൂ​ഹം. ഞാ​യ​റാ​ഴ്ച ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കി​ട​യി​ലാ​ണ് ഹോ​ളി നെ​യിം ക​ത്തീ​ഡ്ര​ലി​ൽ എ​ത്തി​യ വി​ശ്വാ​സി​ക​ൾ മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​ത്തി​നാ​യി പ്രാ​ർ​ഥ​ന​ക​ൾ അ​ർ​പ്പി​ച്ച​ത്.

അതേസമയം, ശ്വാ​സ​കോ​ശ​ത്തി​ല്‍ മു​ഴ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്ന് മാ​ര്‍പാ​പ്പ​ ഈ​യാ​ഴ്ച ശ​സ്ത്ര​ക്രി​യ ന​ട​ത്തും. റോ​മി​ലെ അ​ഗ​സ്തി​നോ ജെ​മെ​ല്ലി പോ​ളി​ക്ലി​നി​ക്കി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക.

ഈ​യാ​ഴ്ച ആ​ദ്യം ശ​സ്ത്ര​ക്രി​യ ന​ട​ക്കു​മെ​ന്നു വ​ത്തി​ക്കാ​ന്‍ പ്ര​സ് ഓ​ഫി​സ് ഡ​യ​റ​ക്ട​ര്‍ മ​ത്തെ​യോ ബ്രൂ​ണി പ​റ​ഞ്ഞു. മാ​ര്‍പാ​പ്പ​യ്ക്ക് ഒ​രാ​ഴ്ച ചി​കി​ത്സ​യി​ല്‍ തു​ട​രേ​ണ്ടി വ​രു​മെ​ന്നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ പൊ​തു​പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Tags : PopeLeoXIV LungSurgery Chicago Prayer NRINews

Recent News

Corehub Up