Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Luxury Lifestyle

Europe

നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി ആ​ഡം​ബ​ര ജീ​വി​തം; റോ​മ ക്ലാ​ൻ കു​ടും​ബ​ത്തി​ലെ വ​ര​നെ പൊ​ക്കി പോ​ലീ​സ്, റോൾസ് റോയ്സും റോളക്സ് വാച്ചുകളും കണ്ടുകെട്ടി

 ബ​ർ​ലി​ൻ: സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തും നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യും ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ചു​പോ​ന്ന റോ​മ ക്ലാ​ൻ കു​ടും​ബ​ത്തെ സി​നി​മാ​റ്റി​ക് ഓ​പ്പ​റേ​ഷ​നി​ലൂ​ടെ ജ​ർ​മ​ൻ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ൻ​ഗോ​ൾ​സ്റ്റാ​റ്റി​ൽ ന​ട​ന്ന വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ട​യി​ലേ​ക്ക് ക​ട​ന്നു​ചെ​ന്നാ​ണ് പോ​ലീ​സും ക​സ്റ്റം​സും ചേ​ർ​ന്ന് വ​ൻ റെ​യ്ഡ് ന​ട​ത്തി​യ​ത്.

‘ഓ​പ്പ​റേ​ഷ​ൻ അ​വ​ലോ​ൺ’ എ​ന്ന് പേ​രി​ട്ട ഈ ​പ​രി​ശോ​ധ​ന​യി​ൽ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ഞൂ​റോ​ളം പോലീ​സു​കാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്, സാ​മൂ​ഹി​ക ക്ഷേ​മ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​സ​ങ്ങ​ളാ​യി പോ​ലീ​സ് ഈ ​മൊ​ണ്ടെ​നെ​ഗ്രോ സ്വ​ദേ​ശി​ക​ളാ​യ റോ​മ ക്ലാ​ൻ കു​ടും​ബ​ത്തെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. യാ​തൊ​രു​വി​ധ ഔ​ദ്യോ​ഗി​ക വ​രു​മാ​ന​വു​മി​ല്ലാ​തെ ല​ക്ഷ​ക്ക​ണ​ക്കി​ന് യൂ​റോ​യു​ടെ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

വി​വാ​ഹ​വേ​ദി​ക്ക് സ​മീ​പം ന​ട​ന്ന ഒ​രു സാ​ധാ​ര​ണ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ക​ണ്ട് സം​ശ​യം തോ​ന്നി​യ ക്ലാ​ൻ അം​ഗ​ങ്ങ​ളും അ​തി​ഥി​ക​ളും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലീ​സ് ഉ​ട​ൻ ത​ന്നെ ത​ങ്ങ​ളു​ടെ മാ​സ്റ്റ​ർ പ്ലാ​നി​ലൂ​ടെ വി​വാ​ഹ​വേ​ദി വ​ള​ഞ്ഞു. വ​ധൂ​വ​ര​ന്മാ​ർ സ​ഞ്ച​രി​ച്ച റോ​ൾ​സ് റോ​യ്സ് കാ​റു​ക​ൾ, ല​ക്ഷ​ക്ക​ണ​ക്കി​ന് യൂ​റോ വി​ല​മ​തി​ക്കു​ന്ന റോ​ള​ക്സ് വാ​ച്ചു​ക​ൾ, കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ പോ​ലീ​സ് ക​ണ്ടു​കെ​ട്ടി.​ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും വ​ര​നെ​യും പ്ര​ധാ​ന പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മ​റ്റു ചി​ല അം​ഗ​ങ്ങ​ളെ ഹൈ​വേ​ക​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലും ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച പോ​ലീ​സ് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ജ​ർ​മ​നി​യി​ൽ സ​മീ​പ​കാ​ല​ത്ത് സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ പോലീ​സ് ഓ​പ്പ​റേ​ഷ​നു​ക​ളി​ലൊ​ന്നാ​ണി​ത്.

Latest News

Corehub Up