Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.D.Abhiram

അ​ഭി​രാ​മി​ന്‍റെ കൊ​ല​പാ​ത​കം; പൊ​ലി​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി എം.​ഡി.​അ​ഭി​രാ​മി​ന്‍റെ മൃ​ത​ദേ​ഹം ചാ​ക്കി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കു​ടും​ബം. അ​ഭി​രാ​മി​നെ ക​ണ്ടെ​ത്തു​ന്ന​തി​ൽ പൊ​ലി​സ് ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ പൊ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച കാ​ണാ​താ​യ പാ​ങ്ങ​പ്പാ​റ സ്വ​ദേ​ശി​യാ​യ പ​തി​നാ​റു​കാ​ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ശ്രീ​കാ​ര്യ​ത്ത് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളെ​യും ഒ​രു 19 കാ​ര​നെ​യും പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ പേ​രി​ലു​ള്ള ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ ചാ​റ്റ് ചെ​യ്ത് അ​ഭി​രാ​മി​നെ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ്ര​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​നാ​യി അ​ഭി​രാം വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്. രാ​ത്രി ഏ​ഴി​ന് പി​താ​വി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ഉ​ട​ൻ തി​രി​ച്ചെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ രാ​ത്രി​വൈ​കി വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തോ​ടെ കു​ടും​ബം വീ​ണ്ടും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. അ​പ്പോ​ഴേ​ക്കും ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു.

തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ഭി​രാ​മി​നെ ക​ണ്ടെ​ത്തു​ന്ന​തി​ൽ പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​രോ​പി​ച്ചാ​ണ് കു​ടും​ബം സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. കു​ട്ടി​യെ കാ​ണാ​താ​യ​തി​നു പി​ന്നാ​ലെ സ​മ​യ​ബ​ന്ധി​ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

Latest News

Corehub Up