Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.R. Baiju

പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: ചെ​യ​ർ​മാ​ൻ എം.​ആ​ർ. ബൈ​ജു ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നി​ൽ ഹാ​ജ​രാ​യി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ൽ പി‌​എ​സ്‌​സി ചെ​യ​ർ​മാ​ൻ എം​ആ​ർ ബൈ​ജു ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നി​ൽ ഹാ​ജ​രാ​യി. അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​നെ​തി​രെ ഹൈ​ക്കോ​ട​തി രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​ത്.

ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷ​ണ​സം​ഘം പി​എ​സ്‌​സി ആ​സ്ഥാ​ന​ത്തെ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ചെ​യ​ർ​മാ​നും അം​ഗ​ങ്ങ​ളും നി​ല​പാ​ടെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ചെ​യ​ർ​മാ​ൻ എ​ത്തി​യ​ത്.

ആ​സൂ​ത്ര​ണ ബോ​ർ​ഡ് നി​യ​മ​ന​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യ നോ​ട്ടീ​സി​നെ​ത്തു​ട​ർ​ന്ന് പി​എ​സ്‌​സി​യി​ലെ നാ​ല് അം​ഗ​ങ്ങ​ളി​ൽ മൂ​ന്നു​പേ​രെ അ​ന്വേ​ഷ​ണ​സം​ഘം ഇ​തി​നോ​ട​കം ചോ​ദ്യം ചെ​യ്തു. അ​ഭി​മു​ഖ പ​രീ​ക്ഷ​യു​ള്ള​തി​നാ​ൽ ഒ​രം​ഗം ചോ​ദ്യം ചെ​യ്യ​ലി​ന് കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ന്നു​ണ്ട്.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ചെ​യ​ർ​മാ​ൻ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്ന് കാ​ണി​ച്ച് ക​മ്മീ​ഷ​നി​ലെ ഒ​രം​ഗം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യ​താ​യി സൂ​ച​ന​യു​ണ്ട്. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യ അം​ഗ​മാ​ണ് ഈ ​മൊ​ഴി ന​ൽ​കി​യ​തെ​ന്നാ​ണ് വി​വ​രം.

പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് അ​ടു​ത്തി​ടെ ര​ണ്ട് കേ​സു​ക​ൾ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. വി​ല്ലേ​ജ് ഓ​യി​ൽ ഇ​ൻ​സ്പെ​ക്ട​ർ, ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലെ നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ലാ​ണ് പു​തി​യ കേ​സു​ക​ൾ. ഇ​തോ​ടെ നി​യ​മ​ന​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ വ്യാ​പി​പ്പി​ച്ചിരി​ക്കു​ക​യാ​ണ് ക്രൈം​ബ്രാ​ഞ്ച്.

 

Latest News

Corehub Up