നടുവണ്ണൂർ: മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
നടുവണ്ണൂർ കാവുന്തറ എയുപി സ്കൂൾ അധ്യാപകനായിരുന്ന രാജഗോപാലന്റെയും നടുവണ്ണൂർ കെഎസ്ഇബി ഉദ്യോഗസ്ഥ സന്ധ്യയുടെയും മകനായ അനുവിന്ദി (21) നെയാണ് ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്. മിഡ് ടേം പരീക്ഷയുടെ പഠനാവധിക്ക് വീട്ടിൽ എത്തിയതായിരുന്നു.
ഡോ. അമൽരാജ് സഹോദരനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.