കോന്നി: മലങ്കര കാത്തലിക് അസോസിയേഷന് പത്തനംതിട്ട ഭദ്രാസന സമിതിയുടെ നേതൃത്വത്തില്‍ ഉപവി - നീതി വര്‍ഷാചരണത്തിന്റെ ഭാഗമായി കാരുണ്യവര്‍ഷം പ്രവര്‍ത്തനോദ്ഘാടനം കോന്നി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പത്തനംതിട്ട ഭദ്രാസനാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.
തേക്കുതോട്ടില്‍ എംസിഎ പണിതുനല്‍കുന്ന ഭവനങ്ങള്‍ക്കുള്ള ചെക്കും തദവസരത്തില്‍ മെത്രാപ്പോലീത്ത കൈമാറി.
ഭദ്രാസന പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. ഭദ്രാസന ആത്മീയ ഉപദേഷ്ടാവ് ഫാ. ഏബ്രഹാം മണ്ണില്‍, ഭദ്രാസന ജനറല്‍ സെക്രട്ടറി എം.എം. തോമസ്, ഫാ. ബിജോയി തുണ്ടിയത്ത്, ഫാ. വര്‍ഗീസ് തയ്യില്‍, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം, വില്‍സണ്‍ പട്ടേരില്‍, വൈ. അന്നമ്മ, സാബു തോമസ് എന്നിവര്‍ പ്രസംഗിച്ചു.