x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ത​ലി​ന്‍റെ ക​ര​ങ്ങ​ളു​മാ​യി എം​സി​എ

വെബ് ഡെസ്ക്
Published: November 22, 2026 11:13 PM IST | Updated: November 22, 2026 11:13 PM IST

കാ​രു​ണ്യ​വ​ര്‍​ഷം പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം


കോ​ന്നി: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​പ​വി - നീ​തി വ​ര്‍​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​രു​ണ്യ​വ​ര്‍​ഷം പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം കോ​ന്നി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ര്‍​വ​ഹി​ച്ചു.

തേ​ക്കു​തോ​ട്ടി​ല്‍ എം​സി​എ പ​ണി​തു​ന​ല്‍​കു​ന്ന ഭ​വ​ന​ങ്ങ​ള്‍​ക്കു​ള്ള ചെ​ക്കും ത​ദ​വ​സ​ര​ത്തി​ല്‍ മെ​ത്രാ​പ്പോ​ലീ​ത്ത കൈ​മാ​റി.

ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ല്‍, ഭ​ദ്രാ​സ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എം. തോ​മ​സ്, ഫാ. ​ബി​ജോ​യി തു​ണ്ടി​യ​ത്ത്, ഫാ. ​വ​ര്‍​ഗീ​സ് ത​യ്യി​ല്‍, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം, വി​ല്‍​സ​ണ്‍ പ​ട്ടേ​രി​ല്‍, വൈ. ​അ​ന്ന​മ്മ, സാ​ബു തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : MCA with a Helping Hand Helping Hand NattuVishesham DistrictNews

Recent News

Corehub Up