Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MCYM Day

Europe

ബോ​ൺ ഇ​ട​വ​ക​യി​ൽ എം​സി​വൈ​എം ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു

ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ സീ​റോ മ​ല​ങ്ക​ര ബോ​ണ്‍ ഇ​ട​വ​ക​യി​ല്‍ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ണി​റ്റം​ഗം മെ​റി​ന്‍ വി. ​കു​ര്‍​ബാ​ന​യു​ടെ ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി. തു​ട​ര്‍​ന്ന് സം​ഘ​ട​നാം​ഗ​ങ്ങ​ള്‍ ഉ​പ​വി നീ​തി വ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ഴ്ച​യ​ര്‍​പ്പ​ണ​ത്തി​ല്‍ പ​ങ്കു​ചേ​രു​ക​യും നീ​തി​യു​ടെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും വ​ര്‍​ഷം എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി ധ​ന​സ​മാ​ഹ​ര​ണ​വും ന​ട​ത്തി.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം എം​സിവൈ‌എം ജ​ര്‍​മ്മ​ന്‍ റീ​ജണിന്‍റെ​യും ബോ​ണ്‍ യൂ​ണി​റ്റി​ന്‍റെ​യും ഡ​യ​റ​ക്ട​റാ​യ റ​വ. ഡോ. ​ഫാ. ജോ​സ​ഫ് ചേ​ലം​പ​മ്പ​ത്ത് എംസിവൈഎം പ​താ​ക ഉ​യ​ര്‍​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജോ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും എംസിവൈഎം ഗാ​നാ​ലാ​പ​ന​വും ന​ട​ത്തി.

ഇ​തോ​ടൊ​പ്പം, ഇ​ട​വ​ക​യി​ലെ ത​ങ്ക​ച്ച​ന്‍/​ചി​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ സു​വ​ര്‍​ണ വി​വാ​ഹ​ജൂ​ബി​ലി ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യും പ്രൗ​ഢി​യോ​ടെ​യും ആ​ഘോ​ഷി​ച്ചു. ഈ ​സു​ദി​ന​ത്തെ കൂ​ടു​ത​ല്‍ മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​നാ​യി ദ​മ്പ​തി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ മ​ധു​ര​സ്മ​ര​ണ​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ പ്ര​ത്യേ​ക ആ​ദ​ര​സൂ​ച​ക വീ​ഡി​യോ​യും ഒ​രു​ക്കി​യി​രു​ന്നു.

ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളും വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും ദ​മ്പ​തി​ക​ള്‍​ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ആ​ദ​ര​മ​ര്‍​പ്പി​ച്ചു.​എം​സി​വൈ​എം ദി​നാ​ച​ര​ണ​വും സു​വ​ര്‍​ണ വി​വാ​ഹ​ജൂ​ബി​ലി ആ​ഘോ​ഷ​വും ഏ​വ​രു​ടെ​യും പ​ങ്കാ​ളി​ത്തം​കൊ​ണ്ട് അ​വി​സ്മ​ര​ണീ​യ​മാ​യി.

Latest News

Corehub Up