എംസിവൈഎം ദിനാചരണം
ബോണ്‍: ജര്‍മനിയിലെ സീറോ മലങ്കര ബോണ്‍ ഇടവകയില്‍ ദിനാചരണത്തിന്റെ ഭാഗമായി യൂണിറ്റംഗം മെറിന് വി. കുര്‍ബാനയുടെ ആരാധനയ്ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് സംഘടനാംഗങ്ങള്‍ ഉപവി നീതി വര്‍ഷവുമായി ബന്ധപ്പെട്ട് കാഴ്ചയര്‍പ്പണത്തില്‍ പങ്കുചേരുകയും നീതിയുടെയും കാരുണ്യത്തിന്റെയും വര്‍ഷം എന്ന ലക്ഷ്യത്തിനായി ധനസമാഹരണവും നടത്തി.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം എംസിവൈഎം ജര്‍മ്മന്‍ റീജണിന്റെയും ബോണ്‍ യൂണിറ്റിന്റെയും ഡയറക്ടറായ റവ. ഡോ. ഫാ. ജോസഫ് ചേലംപമ്പത്ത് എംസിവൈഎം പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് ഷിജോ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും എംസിവൈഎം ഗാനാലാപനവും നടത്തി.
ഇതോടൊപ്പം, ഇടവകയിലെ തങ്കച്ചന്/ചിന്നമ്മ ദമ്പതികളുടെ സുവര്‍ണ വിവാഹജൂബിലി ഏറെ സന്തോഷത്തോടെയും പ്രൗഢിയോടെയും ആഘോഷിച്ചു. ഈ സുദിനത്തെ കൂടുതല്‍ മനോഹരമാക്കുന്നതിനായി ദമ്പതികളുടെ ജീവിതത്തിലെ മധുരസ്മരണകള് കോര്‍ത്തിണക്കിയ പ്രത്യേക ആദരസൂചക വീഡിയോയും ഒരുക്കിയിരുന്നു.
ഇടവക കമ്മിറ്റി അംഗങ്ങളും വിവിധ ഭക്തസംഘടനകളുടെ ഭാരവാഹികളും അംഗങ്ങളും ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ആദരമര്‍പ്പിച്ചു.എംസിവൈഎം ദിനാചരണവും സുവര്‍ണ വിവാഹജൂബിലി ആഘോഷവും ഏവരുടെയും പങ്കാളിത്തംകൊണ്ട് അവിസ്മരണീയമായി.
Tags : MCYM Day Deepika DeepikaNewspaper BreakingNews NewsUpdate Headlines bserved in the Bonn parish