അബുദാബി സായിദ് സിറ്റിയിൽ പുതിയ ലുലു സ്റ്റോറിന്റെ ഉദ്ഘാടനം എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ അബുദാബി ഏവിയേഷൻ ഗ്രൂപ്പ് സിഇഒ മഹ്മൂദ് അൽ ഹയ് അൽ ഹംലി നിർവഹിച്ചു
അബുദാബി: അബുദാബിയിലെ നഗരാതിർത്തികളിലേക്കും റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലമാക്കി ലുലു ഗ്രൂപ്പ്. സായിദ് സിറ്റിയിലെ ഏവിയേഷൻ പ്ലാസയിൽ പുതിയ ലുലു ഡെയ്ലി സ്റ്റോർ പ്രവർത്തനമാരംഭിച്ചു. നഗരാതിർത്തികളിലേക്കും കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലുലുവിന്റെ വിപുലീകരണം.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ അബുദാബി ഏവിയേഷൻ ഗ്രൂപ്പ് സിഇഒ മഹ്മൂദ് അൽ ഹയ് അൽ ഹംലി ലുലു ഡെയ്ലിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക്, പാലുൽപ്പന്നങ്ങൾ തുടങ്ങി നിത്യോപയോഗത്തിനാവശ്യമായ വിപുലമായ ഉൽപന്നനിരയാണ് ലുലു ഡെയ്ലിയിൽ സജ്ജീകരിച്ചിരിക്കുന്നത്. സായിദ് സിറ്റിയിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാർക്ക് ദൈനംദിന ഷോപ്പിംഗ് കൂടുതൽ എളുപ്പമാക്കുന്നതാണ് പുതിയ സ്റ്റോർ. ഉപഭോക്താക്കളുടെ സൗകര്യത്തിനായി വിശാലമായ പാർക്കിംഗ് സംവിധാനവും സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
ലുലു സിഇഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ, ചീഫ് ഓപ്പറേറ്റിംഗ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ., ഗ്ലോബൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, അബുദാബി ആൻഡ് അൽ ദഫ്ര ഡയറക്ടർ അജയ് കുമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
Tags : Lulu store Deepika DeepikaNewspaper BreakingNews NewsUpdate Headlines opened in Zayed City