Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opened In Zayed City

Middle East and Gulf

അ​ബു​ദാ​ബി സാ​യി​ദ് സി​റ്റി​യി​ൽ ലു​ലു സ്റ്റോ​ർ തു​റ​ന്നു

അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ ന​ഗ​രാ​തി​ർ​ത്തി​ക​ളി​ലേ​ക്കും റീ​ട്ടെ​യി​ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കി ലു​ലു ഗ്രൂപ്പ്. സാ​യി​ദ് സി​റ്റി​യി​ലെ ഏ​വി​യേ​ഷ​ൻ പ്ലാ​സ​യി​ൽ പു​തി​യ ലു​ലു ഡെ​യ്‌​ലി സ്റ്റോ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ന​ഗ​രാ​തി​ർ​ത്തി​ക​ളി​ലേ​ക്കും കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ ഷോ​പ്പിംഗ് അ​നു​ഭ​വം ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലു​ലു​വി​ന്‍റെ വി​പു​ലീ​ക​ര​ണം.

ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യു​ടെ സാ​ന്നി​ധ്യത്തി​ൽ അ​ബു​ദാ​ബി ഏ​വി​യേ​ഷ​ൻ ഗ്രൂ​പ്പ് സി​ഇ​ഒ മ​ഹ്മൂ​ദ് അ​ൽ ഹ​യ് അ​ൽ ഹം​ലി ലു​ലു ഡെ​യ്‌​ലി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.

പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ല​ച​ര​ക്ക്, പാ​ലു​ൽ​പ്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി നി​ത്യോ​പ​യോ​ഗ​ത്തി​നാ​വ​ശ്യ​മാ​യ വി​പു​ല​മാ​യ ഉ​ൽ​പന്ന​നി​ര​യാ​ണ് ലു​ലു ഡെ​യ്‌​ലി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സാ​യി​ദ് സി​റ്റി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും താ​മ​സ​ക്കാ​ർ​ക്ക് ദൈ​നം​ദി​ന ഷോ​പ്പിംഗ് കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന​താ​ണ് പു​തി​യ സ്റ്റോ​ർ. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യ​ത്തി​നാ​യി വി​ശാ​ല​മാ​യ പാ​ർ​ക്കിംഗ് സം​വി​ധാ​ന​വും സെ​ൽ​ഫ് ചെ​ക്ക് ഔ​ട്ട് കൗ​ണ്ട​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ലു​ലു സി​ഇ​ഒ സൈ​ഫി രൂ​പാ​വാ​ല, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് അ​ലി എം.​എ, ചീ​ഫ് ഓ​പ്പ​റേ​റ്റിംഗ് ആ​ൻ​ഡ് സ്‌​ട്രാ​റ്റ​ജി ഓ​ഫീ​സ​ർ സ​ലിം വി.​ഐ., ഗ്ലോ​ബ​ൽ മാ​ർ​ക്ക​റ്റിംഗ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ, അ​ബു​ദാ​ബി ആ​ൻ​ഡ് അ​ൽ ദ​ഫ്ര ഡ​യ​റ​ക്ട​ർ അ​ജ​യ് കു​മാ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up