Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MD

കൊ​ച്ചി മെ​ട്രോ എം​ഡി ബെ​ഹ്‌​റ പു​റ​ത്തേ​ക്ക്, ബി​ജു പ്ര​ഭാ​ക​ര്‍ പ​രി​ഗ​ണ​ന​യി​ല്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി മെ​​​ട്രോ എം​​​ഡി സ്ഥാ​​​ന​​​ത്തുനി​​​ന്ന് മു​​​ന്‍ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്‌​​​നാ​​​ഥ് ബെ​​​ഹ്‌​​​റ പു​​​റ​​​ത്തേ​​​ക്ക്. വി​​​ര​​​മി​​​ച്ച ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ബി​​​ജു പ്ര​​​ഭാ​​​ക​​​റി​​​ന്‍റെ പേ​​​രാ​​​ണ് സ​​​ര്‍​ക്കാ​​​രിന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് ബെ​​​ഹ്‌​​​റ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന​​​ത്.

അ​​​തേസ​​​മ​​​യം, ബെ​​​ഹ്‌​​​റ​​​യു​​​ടെ കാ​​​ലാവ​​​ധി മൂ​​​ന്നാം ത​​​വ​​​ണ​​​യും നീ​​​ട്ടി ന​​​ല്‍​ക​​​ാൻ സ​​​മ്മ​​​ര്‍​ദമുണ്ടാ​​​യെ​​​ങ്കി​​​ലും വ​​​ഴ​​​ങ്ങേ​​​ണ്ട എ​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ തീ​​​രു​​​മാ​​​നം. കെ​​​എ​​​സ്ഇ​​​ബി​​​യി​​​ലും കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യി​​​ലും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച വ​​​ച്ച ബി​​​ജു പ്ര​​​ഭാ​​​ക​​​റി​​​നൊ​​​പ്പം ജി​​​ജി തോം​​​സ​​​ണെയും പ​​​രി​​​ഗ​​​ണി​​​ച്ചു​​​വെ​​​ങ്കി​​​ലും കി​​​ഫ്ബി സി​​​ഇ​​​ഒ​​​യാ​​​യി ജി​​​ജി തോം​​​സണെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​ണ് സാ​​​ധ്യ​​​ത.

ബി​​​ജു പ്ര​​​ഭാ​​​ക​​​റി​​​നെ നി​​​യ​​​മി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഏ​​​ക​​​ദേ​​​ശ ധാ​​​ര​​​ണ​​​യാ​​​യെന്ന് അ​​​റി​​​യു​​​ന്നു. 2004 ബാ​​​ച്ച് കേ​​​ര​​​ള കേ​​​ഡ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ബി​​​ജു പ്ര​​​ഭാ​​​ക​​​ര്‍, 2025 ഏ​​​പ്രി​​​ലി​​​ല്‍ കെ​​​എ​​​സ്ഇ​​​ബി ചെ​​​യ​​​ര്‍​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യാ​​​ണ് വി​​​ര​​​മി​​​ച്ച​​​ത്. മു​​​തി​​​ര്‍​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍​ക്ക് ബി​​​ജു പ്ര​​​ഭാ​​​ക​​​റി​​​നോ​​​ട് കെ​​​എം​​​ആ​​​ര്‍​എ​​​ല്ലി​​​ന്‍റെ ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. അ​​​ദ്ദേ​​​ഹം മ​​​ന​​​സ് തു​​​റ​​​ന്നി​​​ട്ടി​​​ല്ല.

സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി സ്ഥാ​​​ന​​​ത്തുനി​​​ന്നു വി​​​ര​​​മി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് 2021 ഓ​​​ഗ​​​സ്റ്റി​​​ല്‍ ബെ​​​ഹ്‌​​​റ​​​യെ കെ​​​എം​​​ആ​​​ര്‍​എ​​​ല്‍ എം​​​ഡി​​​യാ​​​യി മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തേ​​​ക്ക് നി​​​യ​​​മി​​​ച്ച​​​ത്. കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ള്‍ വീ​​​ണ്ടും പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​ര്‍ ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ല്‍​കി.

2019 സെ​​​പ്റ്റം​​​ബ​​​ര്‍ മു​​​ത​​​ല്‍ 2021 ഓ​​​ഗ​​​സ്റ്റ് വ​​​രെ ആ ​​​സ്ഥാ​​​ന​​​ത്ത് സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച അ​​​ല്‍​കേ​​​ഷ് കു​​​മാ​​​ര്‍ ശ​​​ര്‍​മയു​​​ടെ പി​​​ന്‍​ഗാ​​​മി​​​യാ​​​യാ​​​ണ് ബെ​​​ഹ്‌​​​റ കൊ​​​ച്ചി മെ​​​ട്രോ​​​ത​​​ല​​​പ്പ​​​ത്ത് എ​​​ത്തു​​​ന്ന​​​ത്. അ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ര്‍​ന്ന പ​​​ല കേ​​​സു​​​ക​​​ളി​​​ലും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​ത് ബെ​​​ഹ്‌​​​റ ആ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​തി​​​നാ​​​ലാ​​​ണ് വി​​​ര​​​മി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ കൊ​​​ച്ചി മെ​​​ട്രോ എം​​​ഡി​​​യാ​​​ക്കി​​​യ​​​തെ​​​ന്നും ആ​​​രോ​​​പ​​​ണം ഉ​​​യ​​​ര്‍​ന്നി​​​രു​​​ന്നു.

എം​​​ഡി സ്ഥാ​​​ന​​​ത്ത് കാ​​​ലാ​​​വ​​​ധി തീ​​​രാ​​​ന്‍ ദി​​​വ​​​സ​​​ങ്ങ​​​ള്‍ മാ​​​ത്രം നി​​​ല​​​നി​​​ല്‍​ക്കേ​​​യാ​​​ണ് കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ പേ​​​ര് മാ​​​റ്റി കേ​​​ര​​​ളം മെ​​​ട്രോ ആ​​​ക്ക​​​ണ​​​മെ​​​ന്ന ശി​​​പാ​​​ര്‍​ശ ബെ​​​ഹ്‌​​​റ സ​​​ര്‍​ക്കാ​​​രി​​​നു ന​​​ല്‍​കി​​​യ​​​ത്. നാ​​​ഗ്പു​​​ർ മെ​​​ട്രോ മ​​​ഹാ​​​രാ​​​ഷ്ട്ര മെ​​​ട്രോ ആ​​​യും ല​​​ഖ്നൗ മെ​​​ട്രോ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മെ​​​ട്രോ ആ​​​യും അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് മെ​​​ട്രോ ഗു​​​ജ​​​റാ​​​ത്ത് മെ​​​ട്രോ ആ​​​യും പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച മാ​​​തൃ​​​ക പി​​​ന്തു​​​ട​​​ർ​​​ന്നാ​​​ണ് നീ​​​ക്കം.

Latest News

Corehub Up