Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MDMA Seized

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ൽ എം​ഡി​എം​എ; യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ൽ നി​ന്ന് 2.84 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തു​വെ​ച്ചു ന​ട​ന്ന സം​ഭ​വ​ത്തി​ൽ പൊ​ക്കു​ന്ന് ക​ച്ചേ​രി​കു​ന്ന് സ്വ​ദേ​ശി പ​ടി​ഞ്ഞാ​റ്റു പ​റ​മ്പ് വീ​ട്ടി​ൽ മ​നു (24) ആ​ണ് പി​ടി​യി​ലാ​യ​ത്.

അ​തേ​സ​മ​യം മ​നു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ന്നാ​ൽ ഇ​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ചാം​തീ​യ​തി രാ​ത്രി​യി​ലാ​ണ് മ​നു ഓ​ടി​ച്ച കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ മ​നു​വി​നെ​യും സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ​യും പു​തി​യാ​പ്പ സ്വ​ദേ​ശി​യാ​യ പ്ര​ണ​വാ​ണ് കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഇ​തി​നി​ടെ മ​നു ത​നി​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ച വി​വ​രം സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച​റി​യി​ച്ചു.

തു​ട​ർ​ന്ന് വി​വ​ര​മ​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ൾ പ്ര​ണ​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ പ്ര​ണ​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പോ​ലീ​സ് അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി കാ​ർ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

കാ​റി​ൽ നി​ന്ന് എം​ഡി​എം​എ ക​ണ്ടെ​ടു​ത്തെ​ന്ന് അ​റി​ഞ്ഞ​തോ​ടെ മ​നു ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മു​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ല​ത്തൂ​രി​ൽ നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Latest News

Corehub Up